Follow Us On

18

May

2024

Saturday

കേരള സഭ ജൂലൈ രണ്ടിന് മണിപ്പൂരിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; അന്നത്തെ സ്‌തോത്രക്കാഴ്ച മണിപ്പൂരിന് നല്‍കും

കേരള സഭ ജൂലൈ രണ്ടിന്  മണിപ്പൂരിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; അന്നത്തെ സ്‌തോത്രക്കാഴ്ച മണിപ്പൂരിന് നല്‍കും

കൊച്ചി: മണിപ്പൂരില്‍ പീഡനമനുഭവിക്കുന്ന വിശ്വാസികളോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചും അവരെ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ ജൂലൈ രണ്ടിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് അന്നേദിനം കേരള കത്തോലിക്കാസഭയില്‍ പ്രാര്‍ത്ഥനാദിനമാചരിക്കുമെന്ന് കെസിബിസി.  മണിപ്പൂരിനെയും ഇന്ത്യയെ യും ദൈവ തിരുമുമ്പില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥി ക്കുകയും അന്നത്തെ സ്‌തോത്രക്കാഴ്ച സമാഹരിച്ച് മണിപ്പൂരിന് നല്‍കുമെന്നും കെസിബിസി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

മണിപ്പൂരില്‍ പുനരധിവാസ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയ്ക്കാണ് ആ പണം നല്‍കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു. മണിപ്പൂരിലെ ക്രൈസ്തവ സമൂഹത്തെ തുടച്ചുനീക്കുക എന്ന നിഗൂഢ ലക്ഷ്യത്തോടെ മതമൗലികവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള സായുധ സംഘങ്ങള്‍ ആസൂത്രിതമായാണ് മണിപ്പൂരിന്റെ വിവിധ മേഖലകളില്‍ കലാപത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. ചില പ്രത്യേക പ്രത്യയ ശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കു ന്നതായും അവര്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന തായുമുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.  കേന്ദ്രസര്‍ക്കാര്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കു ന്നില്ലെന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. മണിപ്പൂരില്‍ നടമാടുന്ന അക്രമങ്ങളോടും കലാപങ്ങളോടും നിഷ്പക്ഷമായി പ്രതികരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും വൈകരുതെന്ന് കെസിബിസി ആവശ്യപ്പെട്ടു.

അതീവ ഗൗരവമുള്ള ഈ വിഷയത്തിലേക്ക് സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ആകര്‍ഷിക്ക ത്തക്കവിധം, ഇടവക- ഫൊറോന- രൂപതാ തലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധ പരിപാടികള്‍ ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെസിബിസി പ്രസിഡന്റ്കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ്ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?