Follow Us On

23

November

2024

Saturday

മണിപ്പൂര്‍ കലാപം; രാഷ്ട്രപതി ഇടപെടണം: കെഎല്‍സിഎ

മണിപ്പൂര്‍ കലാപം; രാഷ്ട്രപതി ഇടപെടണം: കെഎല്‍സിഎ

കൊച്ചി: മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രപതി അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് വരാപ്പുഴ അതിരൂപതാ  കെഎല്‍സിഎ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപ ഭൂമിയില്‍ ദുരിതം അനുഭവിക്കുന്ന നിസഹായരായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പി ലിന്റെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥനാ സന്ധ്യ നടത്തി.

സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ സന്ധ്യ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും കുടുംബങ്ങളിലും മണിപ്പൂരിലെ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന യജ്ഞത്തിന് ഇതോടെ തുടക്കംകുറിക്കണമെന്ന് മോണ്‍. മാത്യു കല്ലിങ്കല്‍ പറഞ്ഞു.

കെഎല്‍സിഎ അതിരൂപതാ പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാന്‍സലര്‍ ഫാ.എബിജിന്‍  അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ തുടങ്ങി യവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?