Follow Us On

15

January

2025

Wednesday

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ചു ബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 15 ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവ മുഖ്യാതിഥിയായിരിക്കും. ജൂലൈ ഒന്നിന് വൈകുന്നേര് അഞ്ചിന് പാറശാല ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും.

ജൂലൈ നാലിന് ലത്തീന്‍ ക്രമത്തില്‍ നെയ്യാറ്റിന്‍കര രൂപതാ അധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവേലും  5 ന് സീറോ മലബാര്‍ ക്രമത്തില്‍ കൂരിയ മെത്രാന്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ വാണിയ പ്പുരയ്ക്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 14 ന് വൈകുന്നേരം അഞ്ചിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടന പദയാത്ര സംഘങ്ങള്‍ കബറിടത്തില്‍ എത്തിച്ചേരും. സന്ധ്യാപ്രാര്‍ത്ഥ നയ്ക്ക് ശേഷം നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം ദൈവാലയത്തില്‍ നിന്നും ആരംഭിച്ച് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ഗേറ്റ് വഴി കാതോലിക്കേറ്റ് സെന്റര്‍, സെന്റ് മേരീസ് സ്‌കൂള്‍ അങ്കണം വഴി കത്തീഡ്രല്‍ ഗേറ്റിലൂടെ കബറിടത്തില്‍ സമാപിക്കും.

ഓര്‍മ്മപ്പെരുന്നാള്‍ ദിവസമായ 15 ന് ശനിയാഴ്ച രാവിലെ 8 ന് ആഘോഷമായ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേ ലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.  ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവ വചന സന്ദേശം നല്‍കും.

ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 10 ന് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി നേതൃത്വം നല്‍കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നും ആരംഭിക്കും. ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ജന്മസ്ഥ ലമായ മാവേലിക്കരയില്‍ നിന്നുള്ള പദയാത്ര ജൂലൈ 9 ന് ആരംഭിക്കും. മാര്‍ത്താണ്ഡത്തു നിന്നുള്ള പദയാത്രയും പാറശാലയില്‍ നിന്നുള്ള  പദയാത്രയും ജൂലൈ 13 നും ആരംഭിക്കും. തിരുവല്ല, മൂവാറ്റുപുഴ, പുത്തൂര്‍, ഒഡീഷ, ഡല്‍ഹി എന്നി വിടങ്ങളില്‍ നിന്നുള്ള പദയാത്രാ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോട് ചേരും. ജൂലൈ ഒന്നു മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ കബറിടത്തില്‍ അഖണ്ഡ പ്രാര്‍ത്ഥന നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?