തിരുവനന്തപുരം: ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര. അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്തെത്തിയ മന്ത്രിമാരുടെ സംഘത്തെ നാട്ടുകാര്‍ തടഞ്ഞത് ഫാ. യൂജിന്‍ പെരേരയുടെ പ്രേരണകൊണ്ടാണെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മോണ്‍. യൂജിന്‍ പെരേര.
മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോടു കയര്‍ത്തു സംസാരിച്ചത്. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിച്ചതു സര്‍ക്കാരാണ്. പള്ളികളില്‍ അനധികൃത പിരിവു നടക്കുന്നില്ലെന്നും മോണ്‍. യൂജിന്‍ പെരേര പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *