കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ ദിവ്യ കാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി. കേരള സഭ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോടെ അനുബന്ധിച്ചാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. കോഴിക്കോട് ദൈവമാതാ കത്തീഡ്രല്‍ ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വിശുദ്ധ കുര്‍ബാന ഓര്‍മ്മയുടെ ആഘോഷം എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കംകുറിച്ചു. വികാരി ജനറല്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സന്തോഷ് കരുമാത്ര എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് രൂപതയുടെ ഭാഗമായ കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലെ വിവിധ ഇടവകകളില്‍നിന്നും വിശ്വാസികളും സന്യസ്ഥരും വൈദികരും ദിവ്യകോണ്‍ഗ്രസില്‍ പങ്കുചേര്‍ന്നു. രൂപതയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി നവംബര്‍ 12-ന് കോഴിക്കോട് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോണ്‍ഗ്രസ് ആഘോഷം നടത്താന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *