Follow Us On

23

December

2024

Monday

കാപ്പുചീനോയും വിശുദ്ധനും തമ്മിൽ

കാപ്പുചീനോയും വിശുദ്ധനും തമ്മിൽ

പേരുകേട്ട കാപ്പുച്ചിനോ ആസ്വദിക്കുമ്പോൾ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയും ഈ കാപ്പിയും തമ്മിൽ കൗതുകകരമായ ഒരു ബന്ധമുണ്ടെന്ന് എത്രപേർക്കറിയാം?
ഈ പാനീയത്തിന്റെ പ്രത്യേക ഉത്ഭവത്തെക്കുറിച്ചും കപ്പൂച്ചിൻ സന്യാസിയായ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. മാർക്കോ ഡി അവിയാനോയുടെ വിശുദ്ധ ജീവിതം നിരവധി പേരെ ക്രിസ്തുവിലേക്കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ കാപ്പുച്ചിനോ സൃഷ്ഠിക്കുന്നതിന് അദ്ദേഹം സഹായിച്ചതിനെക്കുറിച്ചു് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ.
1631 നവംബർ 17 ന് വെനീസിലെ അവിയാനോയിലാണ് കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറി ജനിച്ചത് . 1648-ൽ നോവിഷ്യേറ്റിൽ പ്രവേശിച്ച അദ്ദേഹം തന്റെ വൃതവാഗ്ദാനത്തിനു ശേഷം മാർക്കോ എന്ന പേര് സ്വീകരിച്ചു. ഒട്ടോമൻ സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ ഇന്നസെന്റ് പതിനൊന്നാമൻ പാപ്പയെ സഹായിച്ചിരുന്നു അദ്ദേഹം.
വിയന്ന യുദ്ധവുമായി ബന്ധപ്പെട്ടാണ് കപ്പുച്ചിനോയുടെ ഉത്ഭവം. യുദ്ധത്തിനൊടുവിൽ തുർക്കി ക്യാമ്പ് പിടിച്ചടക്കിയ റോമൻ സൈനികർ, തുർക്കി സൈന്യം ഉപേക്ഷിച്ചുപോയ നൂറുകണക്കിന് ബാഗ് കാപ്പിയും മറ്റ് നിരവധി വസ്തുക്കളും കണ്ടെത്തി. പാശ്ചാത്യ രാജ്യങ്ങളിൽ അക്കാലത്ത് അജ്ഞാതമായിരുന്ന ഈ ഉൽപ്പന്നത്തിന്റെ കയ്പ്പ് സൈനികർക്ക് അലോസരമായി. ഇതിനു പരിഹാരമായി പാനീയം മധുരമാക്കാൻ അല്പം പാലിൽ കലർത്താൻ വാഴ്ത്തപ്പെട്ട മാർക്കോ അവരെ ഉപദേശിച്ചു. സന്യാസിമാരുടെ വസ്ത്രത്തിന്റെ നിറവുമായി സാമ്യമുള്ളതിനാൽ സ്വാദിഷ്ടമായ പാനീയത്തിന് കപുസിനർ (കാപ്പുച്ചിനോ) എന്ന് പേരിട്ടു.

എന്നാൽ ഇതോടൊപ്പം മറ്റൊരു വിവരണവും കപ്പുച്ചിനോയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഈ പാനീയത്തെക്കുറിച്ച് നന്നായി പരിചയമുണ്ടായിരുന്ന ചില ഗ്രീക്ക്, സെർബിയൻ വ്യാപാരികൾ, യുദ്ധത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട കോഫി ബാഗുകൾ പിടിച്ചെടുത്ത് വിയന്നയിൽ ആദ്യത്തെ കാപ്പിക്കട തുറന്നു. പാശ്ചാത്യർക്ക് കൂടുതൽ അനുയോജ്യമാക്കാൻ പാലും കാപ്പിയും ഉപയോഗിച്ചുള്ള പുതിയ ചൂടുള്ള പാനീയം അവർ ഉണ്ടാക്കി. പ്രദേശത്തിന്റെ വിമോചനത്തിനുശേഷം വിയന്നയിലെ ഏറ്റവും ജനപ്രിയനായിരുന്ന വാഴ്ത്തപ്പെട്ട മാർക്കോയ്ക്കുള്ള ആദരാഞ്ജലിയായി പുതിയ ഉൽപ്പന്നത്തിന്റെ പേര് അദ്ദേഹത്തിന്റെ പേരിനോട് ചേർത്തു് അവർ നൽകുകയായിരുന്നു.
മാർക്കോ ഡി അവിയാനോ 1699 ഓഗസ്റ്റ് 13-ന് കാൻസർ ബാധിച്ച് മരിച്ചു. അദ്ദേഹത്തെ കപുസിനെർകിർച്ചിൽ (വിയന്നയിലെ കപ്പൂച്ചിൻ പള്ളി) അടക്കം ചെയ്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ2003-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?