Follow Us On

22

December

2024

Sunday

നിയമം അനുസരിച്ചാല്‍ മാത്രം പോരാ…

നിയമം അനുസരിച്ചാല്‍  മാത്രം പോരാ…

മതത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നത് ആവശ്യവും നല്ലതുമാണെന്നും എന്നാല്‍ നിയമത്തില്‍ അനുശാസിക്കുന്നവ കൊണ്ട് മാത്രം തൃപ്തരാവരുതെന്നുമുള്ള ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നടത്തിയ വചനവിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മതനിയമങ്ങള്‍ തുടക്കം മാത്രമാണെന്നും അക്ഷരാര്‍ത്ഥത്തിന് ഉപരിയായി അവയുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതമാണ് യേശു ആവശ്യപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. ‘യജമാനനായ ദൈവത്തിന്റെ ദാസന്‍മാര്‍’ എന്ന തലത്തില്‍ നിന്നും ‘പിതാവായ ദൈവത്തിന്റെ മക്കള്‍’ എന്ന തലത്തിലേക്ക് ഉയരണമെങ്കില്‍ മതങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങരുത്. യേശുവിന്റെ കാലത്തെന്നപോലെ ഇന്നും നിരവധിയാളുകള്‍ നല്ലവരായി കരുതപ്പെടുന്നതില്‍ സംതൃപ്തരാവുന്നു.

ഞാന്‍ ആരെയും കൊന്നിട്ടില്ല, മോഷ്ടിച്ചിട്ടില്ല, ആരെയും വേദനിപ്പിച്ചിട്ടില്ല എന്ന് പലരും പറയാറുണ്ട്. തങ്ങള്‍ നല്ലവരാണെന്നാണ് അതിലൂടെ അവര്‍ പറയാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ എല്ലാവരും പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മാത്രമാണിവയെന്നും എന്നാല്‍ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുവാനാണ് യേശു ആവശ്യപ്പെടുന്നതെന്നും പാപ്പ വിശദീകരിച്ചു.

നമ്മുടെ ജീവിതം ബാഹ്യനിയമങ്ങളുടെ അനുഷ്ഠാനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണോ അതോ യേശുവുമായുള്ള സ്‌നേഹബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണോ എന്ന് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ഞാന്‍ മറ്റുള്ളവരെ ഉപദ്രവിക്കാറില്ല എന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന വ്യക്തിയാണോ അതോ ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തില്‍ ഞാന്‍ വളരാന്‍ ശ്രമിക്കാറുണ്ടോ? നിര്‍ദാക്ഷണ്യം അന്യരെ വിധിച്ചതിലൂടെ ദൈവം കാണിക്കുന്ന കാരുണ്യം മറ്റുള്ളവരോട് കാണിക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണമെന്നും പാപ്പ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?