Follow Us On

15

January

2025

Wednesday

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍

പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഏഴ് മുതല്‍ 16 വരെ ആഘോഷിക്കും. പ്രധാന തിരുനാള്‍ ദിനമായ 16-ന് രാവിലെ ആറിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. 7.15-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്.

ഒമ്പതിന് നേര്‍ച്ച വെഞ്ചരിപ്പ്, പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പത്തിന് പാലാ രൂപതാ ഡിസിഎംഎസ് പദയാത്ര കുറിഞ്ഞി കവലയില്‍നിന്നും പുറപ്പെടുന്നു.
12-ന് പ്രദക്ഷിണം. രണ്ടിന് ഡിസിഎംഎസ് പദയാത്രയ്ക്ക് സ്വീകരണം. 2.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് – ഫാ. ജോസ് വടക്കേക്കുറ്റ്.

4.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന – ഫാ. മാത്യു വെണ്ണായിപ്പിള്ളില്‍. കൂടാതെ മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?