Follow Us On

08

October

2024

Tuesday

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി

പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മപ്പെരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് പെരുന്നാള്‍. കൊടിയേറ്റ് 26-ന് രണ്ടിന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യുന്നുണ്ട്.

മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തും. ക്ലോറിനേഷന്‍, ഫോഗിങ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യും. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തും. കുടിവെള്ളസൗകര്യം പഞ്ചായത്തിന്റെ സഹകരണത്തോടെ ഉറപ്പാക്കും.

പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. സിസി ടിവികള്‍ ക്രമീകരിക്കും. കടകള്‍ ലേലത്തില്‍ എടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധന കര്‍ശനമാക്കും. അനധികൃത കച്ചവടക്കാരെ ഒഴിവാക്കും. 350 പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കും.
ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വ്യാജമദ്യ വില്‍പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് പട്രോളിങ് ശക്തമാക്കും.

തിരുവല്ല സബ് കലക്ടര്‍ സഫ്‌ന നസറുദീന്റെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം 17-നും പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത്, കെഎസ്ആര്‍ടിസി എന്‌നീ വകുപ്പുകളുടെ യോഗം 20-നും ചേരും. അവസാന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വീണ്ടും യോഗം ചേരുമെന്നും കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?