Follow Us On

13

May

2024

Monday

ഞായറാഴ്ച വോട്ടെണ്ണല്‍ മാറ്റിവെക്കണം

ഞായറാഴ്ച വോട്ടെണ്ണല്‍ മാറ്റിവെക്കണം

ഐസ്വാള്‍: ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന വോട്ടെണ്ണല്‍ മാറ്റിവെക്കണമെന്ന് ഇല്ക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ട് മിസോറാമിലെ ക്രൈസ്തവര്‍. ഇലക്ഷന്‍ കമ്മീഷന്റെ പ്രസ്താവനയനുസരിച്ച് മിസോറാമില്‍ നവംബര്‍ 7 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ഞായറാഴ്ചയും. മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ കോണ്‍ഗ്രസും ക്രൈസ്തവര്‍ക്കപ്പം വോട്ടണ്ണല്‍ തിയതി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവര്‍ ഞായറാഴ്ച വിശുദ്ധമായി ആചരിക്കേണ്ട ദിവസമാണെന്നും മിസോറാമിലെ ഐസ്വാള്‍ രൂപതാ ബിഷപ് സ്റ്റീഫന്‍ റോട്ടുലുംഗ പറഞ്ഞു. ക്രൈസ്തവ സഭയിലെ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് തിയതി മാറ്റണമെന്ന് ഇലക്ഷന്‍ കമ്മീഷന് കത്തെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളെ അവമതിച്ചുകൊണ്ട് ഞായറാഴ്ച വോട്ടെണ്ണല്‍ വെച്ചിരിക്കുന്നതിനെ മുഖ്യമന്ത്രി സൊരംഗ്തങ്ങയും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനും മ്യാന്‍മാറിനും ഇടയില്‍ വരുന്ന മിസോറം ഇന്ത്യയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ്. അവിടുത്തെ 1.1 മില്യണ്‍ ജനങ്ങളില്‍ 90 ശതമാനം ക്രൈസ്തവരാണ്. 8 ശതമാനം ബുദ്ധമതവിശ്വാസികളും 2.7 ശതമാനം ഹൈന്ദവരുമാണ് അവിടെയുള്ളത്. മണിപ്പൂരില്‍ നിന്നുമുളള 12,000 ഓളം അഭയാര്‍ത്ഥികള്‍ മിസോറാമിലുണ്ട്. മിസോറാമിനു സമീപമുള്ള മേഘാലയ, നാഗാലാന്‍ഡ് എന്നിവയാണ് മറ്റു രണ്ടു ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ 90 ശതമാനം വീതമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?