കോട്ടപ്പുറം: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. വിവാഹത്തിന്റെയും കുടുംബബന്ധത്തിന്റെയും പവിത്രതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധി. സ്വവര്‍ഗവിവാഹം, വിവാഹമെന്ന ദൈവിക പദ്ധതിക്കും ധാര്‍മിക നിയമങ്ങള്‍ക്കും വിരുദ്ധമാണ്. ഹൃദയങ്ങളെ നിശ്ചലമാക്കാന്‍ ഞങ്ങള്‍ക്കാവില്ലായെന്ന് പറഞ്ഞ് ജീവന്റെ മഹത്വം വെളിപ്പെടുത്തി ജീവന് സംരക്ഷണമേകുന്ന വിധി പ്രസ്താവന അഭിനന്ദനീയമാണ്.
കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. ആരോഗ്യകരമായ കുടുംബസാഹചര്യത്തില്‍ നിന്നാണ് ധാര്‍മ്മികതയിലും മൂല്യബോധത്തിലും അടിയുറച്ച പുതുതലമുറ രൂപപ്പെടുന്നത്. മാതാപിതാക്കളാകാനുള്ള അവകാശം സ്വവര്‍ഗാനുരാഗികള്‍ക്കും അവിവാഹിതര്‍ക്കും കൈമാറുന്നത് മനുഷ്യ വംശത്തിന്റെ നന്മയ്ക്ക് ഭൂഷണമല്ല. പാര്‍ലമെന്റ് നിയമഭേദഗതി വരുത്തി അത്തരം കാര്യങ്ങള്‍ നിയമാനുസൃതമാക്കാന്‍ ശ്രമിച്ചാല്‍ അത് അപകടകരമായിരിക്കും.
സ്വവര്‍ഗാനുരാഗികളെ എല്ലാവിധ ആദരവോടും സഹാനുഭൂതിയോടും കൂടെയാണ് സഭ നോക്കികാണുന്നത്. പ്രകൃതിവിരുദ്ധമായ മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അവരിലെ തിന്മയെ തിന്മയായി തന്നെ കാണണമെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *