Follow Us On

09

May

2025

Friday

പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പുല്‍പ്പള്ളി: പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. തോണിച്ചാല്‍ കാരുണ്യ നിവാസിലെ ഫാ. ജയ്‌സണ്‍ കാഞ്ഞിരപ്പാറയില്‍ എംസിബിഎസ്  ആണ് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്കായി വരവേ കുറിച്ചിപ്പറ്റയില്‍ ആനയുടെ മുന്നില്‍ അകപ്പെട്ടത്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകര്‍ തുരത്തുന്നതിനിടെ നായ്ക്കളും കുരച്ചുകൊണ്ട് ആനയുടെ പിന്നാലെ കുടുകയായിരുന്നു.
മാനന്തവാടി ഭാഗത്തുനിന്ന് വന്ന  വൈദികന്റെ കാറിന് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു. വാഹനം പുറകോട്ട് എടുക്കാന്‍ നോക്കിയെങ്കിലും കയറ്റമായിരുന്നതിനാല്‍ വിഷമകരമായിരുന്നു. ഉടനെ കാര്‍ റോഡിന്റെ സൈഡിലേക്ക് നീക്കിനിര്‍ത്തി. കാറിനു നേരെ തിരിഞ്ഞ കാട്ടാന ഒരു നിമിഷം പകച്ചുനിന്നു. തുടര്‍ന്നു കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.
പുല്‍പ്പള്ളി – മാനന്തവാടി റൂട്ടില്‍ കുറുവാ ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശ മാണ് കുറിച്ചിപ്പറ്റ. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഒരു മാസം മുമ്പ് കുറുവ വിഎസ്എസ് ജീവനക്കാരന്‍ പോളിനെ കാട്ടാന ആക്രമിച്ചു കൊന്നത് ഇവിടെയടുത്താണ്. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് വലിയ ആപത്തില്‍നിന്നും തന്നെ രക്ഷിച്ചതെന്ന് ധ്യാനഗുരുവായ ഫാ. ജയ്‌സണ്‍ കാഞ്ഞിരപ്പാറയില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?