Follow Us On

14

March

2025

Friday

കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണം; പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം

കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണം; പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം
കണ്ണൂര്‍: തളിപ്പറമ്പ് പുഷ്പഗിരിയില്‍ കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന്  സിആര്‍ഐ കണ്ണൂര്‍ യൂണിറ്റ്. അസമയത്ത് തുടരെത്തുടരെ ഉണ്ടായ ആക്രമണങ്ങളെ  ശക്തമായി അപലപിക്കുന്നുവെന്നും പൊതുജന സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും സിആര്‍ഐ കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ഫാ. വിന്‍സെന്റ് ഇടക്കാരോട്ട് എംസിബിഎസ് പറഞ്ഞു.
അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ  ഉളവാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികള്‍ ഊര്‍ജിത മാക്കണമെന്നും വൈസ് പ്രസിഡന്റ് ഫാ. റ്റിബിന്‍ സി.എം പറഞ്ഞു.
 സ്ത്രീ ശാക്തീകരണത്തിന്റെ ആശയങ്ങള്‍ മാത്രം പോരാ മറിച്ച്, സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തന ശൈലികളാണ് ഈ കാലഘട്ടത്തില്‍ ആവശ്യമെന്ന് ട്രഷറര്‍ സിസ്റ്റര്‍ ജെസി ഡിഎസ് എസ് വ്യക്തമാക്കി. സാമൂഹ്യ നന്മക്കും സേവനത്തിനുമായി ജീവിതം മാറ്റി വെച്ചിരിക്കുന്ന കരിമ്പം ഫാത്തിമ എഫ്‌സി കോണ്‍വെന്റിലെ സിസ്റ്റേഴ്‌സിനോടുമുള്ള ഐക്യദാര്‍ഢ്യം സെക്രട്ടറി സിസ്റ്റര്‍ മെറിന്‍ എസ്എബിഎസ് അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?