തിരുവല്ല: പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ യും അനാഥരെയും ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കുമെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. തിരുവല്ല അതിഭദ്രാസനത്തിന്റെ 18-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം തിരുവല്ല ശാന്തിനിലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ എന്നത് ക്രിസ്തുവിന്റെ മുഖമാണ് . മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ക്രിസ്തുവിന്റെ മുഖമാകാന്‍ ശ്രമിക്കണമെന്ന് ഡോ. കൂറിലോസ് പറഞ്ഞു.
‘സഭയുടെ സാമൂഹിക പ്രതിബദ്ധതയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ട് ക്ലാസ് നയിച്ചു. മുഖ്യ വികാരി ജനറാള്‍ റവ. ഡോ. ഐസക്ക് പറപ്പള്ളില്‍ ചര്‍ച്ചകള്‍ക്ക് മോഡറേറ്ററായിരുന്നു.വിവിധ കോഴ്‌സുകളില്‍ റാങ്ക് നേടിയവരെയും അവാര്‍ഡ് ജേതാക്കളെയും സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് പൊന്നാടയണിയിച്ച് ആദരിച്ചു.
മാര്‍ ഇവാനിയന്‍ ഭവന പദ്ധതിയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. വികാരി ജനറാള്‍ ഫാ. വര്‍ഗീസ് മരുതൂര്‍, റവ. ഡോ. ജോര്‍ജ്ജ് അയ്യനേത്ത് ഒഐസി, ഫാ. ജോസ് മണ്ണൂര്‍ കിഴക്കേതില്‍, മദര്‍ ആര്‍ദ്ര എസ്‌ഐസി, സിസ്റ്റര്‍ ജോബ്‌സി എസ്‌ഐസി, ഡോ. വര്‍ഗീസ് കെ. ചെറിയാന്‍, സിറിയക്ക് ജോണ്‍, അഡ്വ. റിനോ സാക്ക് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *