Follow Us On

20

September

2024

Friday

ലോഗോ അനാശ്ചാദനം ചെയ്തു

ലോഗോ അനാശ്ചാദനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സാംസ്‌കാരിക കേന്ദ്രത്തിന്റെ ലോഗോ അനശ്ചാദനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിച്ചു.
ജാതി മത വ്യത്യാസങ്ങള്‍ക്ക് ഉപരിയായി  കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, കലാ സാഹിത്യ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പഠന ശിബിരങ്ങള്‍, പ്രതിഭാ സംഗമങ്ങള്‍ വഴി യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.
വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം, റവ. ഡോ. കുര്യന്‍ താമരശേരി, അമല സ്‌കൂള്‍ ഓഫ് മ്യൂസിക്ക് ആന്‍ഡ് ആര്‍ട്ട്‌സിലെ കലാധ്യാപകരായ ജോസ് പാല, സജി മുത്തോലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?