Follow Us On

06

July

2025

Sunday

റാങ്ക് തിളക്കവുമായി നാല് വൈദികര്‍

റാങ്ക് തിളക്കവുമായി നാല് വൈദികര്‍
ചങ്ങനാശേരി: റാങ്ക് തിളക്കവുമായി നാല് വൈദികര്‍. എം.ജി യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദത്തിനാണ് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളായ നാല് വൈദികര്‍ ആദ്യ റാങ്കുകള്‍ സ്വന്തമാക്കിയത്.
എം.എ സിനിമ ആന്‍ഡ് ടെലിവിഷനില്‍ ഫാ. ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ ഒന്നാം റാങ്ക്  നേടിയപ്പോള്‍ ഫാ. ജി. വിനോദ് കുമാര്‍ രണ്ടാം റാങ്ക് നേടി.
എം.എ മള്‍ട്ടി മീഡിയയില്‍ ഫാ. നിബിന്‍ കുര്യാക്കോസിന് ഒന്നാം റാങ്കും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന് മൂന്നാം റാങ്കും ലഭിച്ചു.
ഫാ. ബിബിന്‍ ജോസ് ദിവ്യകാരുണ്യ മിഷനറി സഭാംഗവും ഫാ. ജി. വിനോദ് കുമാര്‍ സൊസൈറ്റി ഓഫ് ഡിവൈന്‍ വേര്‍ഡ് സഭാംഗവുമാണ്. ഫാ. നിബിന്‍ കുര്യാക്കോസ് വരാപ്പുഴ അതിരൂപതാ വൈദികനും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ ആലപ്പുഴ രൂപതാ വൈദികനുമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?