Follow Us On

23

January

2025

Thursday

സ്‌പെയിനിലെ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം

സ്‌പെയിനിലെ വ്യാകുലമാതാവിന്റെ  തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: സ്‌പെയിനിലെ ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ വിശ്വാസതിരുസംഘ ഡിക്കസ്റ്ററി. സ്‌പെയിനിലെ മേരീദാ ബദാഹോസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കര്‍ബാല്ലോ, ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിനു നല്‍കിയ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട്, വത്തിക്കാന്‍ രേഖ പുറപ്പെടുവിച്ചത്. വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ്, ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ രേഖ പ്രസിദ്ധീകരിച്ചത്.

ലളിതവും, നിരവധി തീര്‍ത്ഥാടകര്‍ക്ക് അഭയകേന്ദ്രമായി നിലകൊള്ളുന്നതുമായ ഷന്‍തവില മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം ഇനിയും ധാരാളം ആളുകള്‍ക്ക് ആന്തരിക സമാധാനത്തിനും, ആശ്വാസത്തിനും, മാനസാന്തരത്തിനും സഹായകരമാകട്ടെയെന്നു ഡിക്കസ്റ്ററിയുടെ രേഖയില്‍ പ്രതിപാദിക്കുന്നു.
പോര്‍ച്ചുഗലുമായി അതിര്‍ത്തി പങ്കിടുന്ന ഷന്‍തവില തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇടത്ത്, 1945 ല്‍ രണ്ടു യുവജനങ്ങള്‍ക്ക് വ്യാകുലമാതാവ് ദര്‍ശനം നല്കിയെന്നുള്ളതാണ് വിശ്വാസം. അമാനുഷിക ആധികാരികത ഡിക്കസ്റ്ററി ഉറപ്പിക്കുന്നില്ലെങ്കില്‍ പോലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ പല അടയാളങ്ങളും അംഗീകരിക്കുന്നു. അജപാലനശുശ്രൂഷയ്ക്കും, മറ്റു ആത്മീയ ഭക്തകൃത്യങ്ങള്‍ക്കും ആവശ്യമായവ ചെയ്യുവാന്‍ രൂപതയുടെ മെത്രാനെ പ്രത്യേകമായി രേഖയില്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

ദര്‍ശനം ലഭിച്ച മര്‍സെല്ലിനായും, ആഫ്രയും തുടര്‍ന്ന് ജീവിതത്തില്‍ പാലിച്ച ലാളിത്യവും, നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അതുവഴിയായി പരിശുദ്ധ അമ്മയുടെ സ്‌നേഹവും, ആര്‍ദ്രതയും വേദനിക്കുന്നവര്‍ക്ക് സമ്മാനിക്കുവാന്‍ കാണിച്ച ഹൃദയവിശാലതയും ഏറെ പ്രധാനപ്പെട്ടതാണെന്നും രേഖയില്‍ വത്തിക്കാന്‍ വെളിപ്പെടുത്തുന്നു. ഈ സ്ഥലത്ത് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളിലും രോഗശാന്തികളിലും മറ്റ് വിലയേറിയ അടയാളങ്ങളിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ തെളിവുകളും വത്തിക്കാന്‍ അടിവരയിടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?