Follow Us On

23

December

2024

Monday

സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍  സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ തെറ്റായ പ്രവണതകളെ എതിര്‍ക്കാനും നന്മയുടെ ഉറവിടങ്ങളായി സമൂഹത്തെ സേവിക്കാനും  വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണമെന്നും ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സമുദായ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് കെഎല്‍സിഎ നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡും, ഫ്രാന്‍സിസ് കുരിയാപ്പിള്ളി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റിന്റെ വിതരണവും നടന്നു. മറ്റ് മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും വ്യക്തികളെയും ആദരിച്ചു.
കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് സ്വീകരണം നല്‍കി. കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി പൊന്നാടയണിയിച്ചു. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിരിക്കുന്ന നിയോഗത്തെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുകയെന്നതാണ് മനുഷ്യ ജിവിത ത്തിന്റെ അര്‍ത്ഥമെന്ന് ഡോ. ഡെന്നീസ് കുറുപ്പശേരി പറഞ്ഞു.
മെത്രാഭിഷേകത്തിന്റെ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയെ കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പൊന്നാടയണിയിച്ച് ആദരിച്ചു.
കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, പ്രോവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ വീണ പാണാംക്കാട്ട്, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, ജോണ്‍ ബാബു, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?