Follow Us On

23

September

2024

Monday

ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം

ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം
ചങ്ങനാശേരി: ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് ഡോ. ജോബിന്‍ എസ് കൊട്ടാരം. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് ‘മെറക്കി 2024 ‘ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കഴിവുകള്‍ തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ക്രിയാത്മകമായും, സന്തോ ഷത്തോടുകൂടിയും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും ഡോ. ജോബിന്‍ കൂട്ടിച്ചേര്‍ത്തു.
സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജേക്കബ് അത്തിക്കളം, ഫാ.ജോസ് പുത്തന്‍ചിറ, ഫാ. ജോഷി മുപ്പതില്‍ച്ചിറ, ചപ്ലൈന്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, േകാളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ജിത്തു ജി, സിസ്റ്റര്‍ ലിന്‍സി റോസ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?