Follow Us On

25

November

2025

Tuesday

വിദ്യാര്‍ത്ഥികള്‍ മാറ്റത്തിന്റെ ചാലകശക്തിയാകണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

വിദ്യാര്‍ത്ഥികള്‍ മാറ്റത്തിന്റെ ചാലകശക്തിയാകണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ
തിരുവനന്തപുരം: സമൂഹത്തില്‍ നടക്കുന്ന അക്രമത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്താനും മാറ്റത്തിന്റെ ചാലകശക്തിയാകാനും വിദ്യാര്‍ത്ഥിസമൂഹത്തിന് കഴിയണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. തിരുവനന്തപുരം ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ (ഐക്കഫ്) യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം നിര്‍ണായക കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അനീതിയും മൂല്യച്യുതിയും വംശീയ യുദ്ധങ്ങളും ശാശ്വത ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നീതിയുടെ പ്രവാചകരാകാന്‍ യുവാക്കള്‍ മുന്നോട്ടുവരണം. ഐക്കഫ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
മുന്‍ ഐഎഎസ് ഓഫീസര്‍ ലിഡാ ജേക്കബ്, ജെസ്യൂട്ട് സഭാ പ്രൊവിന്‍ഷ്യല്‍ ഫാ. ഇ.പി. മാത്യു, ഐക്കഫ് സംസ്ഥാന അഡൈ്വസര്‍ ഫാ. ബേബി ചാലില്‍, ഫാ. സാബു പാലത്തിനടിയില്‍, ഫാ. സണ്ണി ജോസ്, ജോയ് തോമസ്, പുഷ്പ ബേബി തോമസ്, ജോഷിന്‍ ജോസ്, ആര്യ, സിയാ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?