മാനന്തവാടി: മുനമ്പം നിവാസികളുടെ സമരത്തിന് മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്രയവിക്രയ അധികാരത്തോടെ തീറാധാരം ചെയ്തുവാങ്ങിയ ഭൂമിയില്‍ താമസിക്കുന്ന മുനമ്പത്തെ 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ശിപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗം പുഞ്ചിരിമട്ടം പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് രൂപത നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, സെഞ്ചുല്ലെസ് ഫാ. ബെന്നി മുതിരക്കാലായില്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ഫാ. കുര്യാക്കോസ് കുന്നത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍, ജില്‍സ് മേയ്ക്കല്‍, ബിനു ജോമസ്, ഡോ. വി.ജെ. സെബാസ്റ്റ്യന്‍, ജോയി ചാച്ചിറ, ലൈല, ഗ്രേസി ചിറ്റിലപ്പിള്ളി, സിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *