തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെയും വെള്ളയമ്പലം ഇടവകയുടെയും സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന്റെ സമാപന ദിനത്തില്‍ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നു.
കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇടവകയില്‍ തുടക്കംകുറിച്ചുകൊണ്ട് ലോഗോയുടെ പ്രകാശനം ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു.
ഇടവക മതബോധന സമിതി, വിവിധ ശുശ്രൂഷാ സമിതികള്‍, സാമുദായിക-ഭക്ത സംഘടനകള്‍, യുവജന കൂട്ടായ്മ, വിദ്യാഭ്യാസ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടും പങ്കാളിത്തത്തോടുംകൂടി ശതാബ്ദിവര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികളുടെയും ആരംഭംകുറിച്ചു.
ഇടവക വികാരി ഫാ. മൈക്കിള്‍ തോമസ് കര്‍മപരിപാടികള്‍ വിശദീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *