Follow Us On

22

November

2024

Friday

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദൈവാലയത്തില്‍ മാര്‍ത്തോമാ നസ്രാണി പ്രതിനിധി സമ്മേളനം

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദൈവാലയത്തില്‍  മാര്‍ത്തോമാ നസ്രാണി പ്രതിനിധി സമ്മേളനം

നിലയ്ക്കല്‍ (പത്തനംതിട്ട): നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തില്‍ മാര്‍ത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം നടന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്തെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ത്തോമ്മന്‍ പാരമ്പര്യമവകാശപ്പെട്ട സഭകളുടെ വളര്‍ച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളര്‍ച്ചയുടെ വഴികള്‍ കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്‌ബോധിപ്പിക്കുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ചരിത്രത്തെ വിസ്മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാവില്ലെന്നും ചരിത്രത്തില്‍നിന്നു മാത്രമേ സഭയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകുവെന്നും ബിഷപ് വ്യക്തമാക്കി.

ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് അധ്യ ക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ പ്രഭാഷണം നടത്തി. സിഎസ്‌ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഏബ്രഹാം മാത്യു പനച്ചമുട്ടില്‍, ഫാ. ജോര്‍ജ് തേക്കടയില്‍, ഫാ. ഷൈജു മാത്യു ഒഐസി, ബിനു വാഴമുട്ടം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന സെമിനാര്‍ മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മോഡറേറ്ററായിരുന്നു. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ജോസ് കടുപ്പില്‍ വിഷയാവതരണം നടത്തി. അഡ്വ. ബിജു ഉമ്മന്‍, ഫാ. ഗീവര്‍ഗീസ് സഖറിയ, അഡ്വ. ഏബ്രഹാം എം. പട്യാനി, റെജി ചാണ്ടി, തോമസുകുട്ടി തേവരുമുറിയില്‍, അഡ്വ. ഷെവ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?