Follow Us On

24

December

2024

Tuesday

നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സന്യാസിനി സമര്‍പ്പിതരുടെ കൂട്ടായ്മ

നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സന്യാസിനി സമര്‍പ്പിതരുടെ കൂട്ടായ്മ
കോഴിക്കോട്: മനുഷ്യക്കടത്തിനും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന സന്യാസിനി-സമര്‍പ്പിതരുടെ കൂട്ടായ്മയായ ‘അമൃത്-തലീത്താകും’ കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനവും ദ്വിദിന ശില്പശാലയും കോഴിക്കോട് നവജ്യോതിസ് റിന്യുവല്‍ സെന്ററില്‍ നടന്നു. നീതി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു.
കേരളത്തിലെ ഈശോസഭയുടെ സോഷ്യോ-റിലീജിയസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ദീപക് എസ്‌ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവജ്യോതിസ് റിന്യുവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ സാന്‍ജോസ് മുഖ്യാതിഥിയായിരുന്നു.
കാരിത്താസ് ഇന്ത്യയുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജെയ്‌സണ്‍ വര്‍ഗീസ്, ദിലീഷ് വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അമൃത് തലീത്താകും ഇന്ത്യ നാഷണല്‍ സെക്രട്ടറി സിസ്റ്റര്‍ പ്രിന്‍സി മരിയദാസന്‍ എഫ്ഡിസിസി സമ്മേളനത്തില്‍ വിശിഷ്ടാതിഥി ആയിരുന്നു.
റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ എംഎംഎസ്, സെക്രട്ടറി സിസ്റ്റര്‍ ജുഡി വര്‍ഗീസ് ബിഎസ്, ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ റെജി കുര്യാക്കോസ് ബിഎസ്, ട്രഷറര്‍ സിസ്റ്റര്‍ ഗ്രേസി തോമസ് എസ്‌ജെഎല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തില്‍ ഏകദേശം 25 സമര്‍പ്പിത സന്യാസിനി സഭകളില്‍നിന്നുള്ള നൂറില്‍പരം സമര്‍പ്പിതര്‍ അമൃത്-തലീത്താകുമ്മിന്റെ സജീവ പങ്കാളികളാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?