Follow Us On

22

November

2024

Friday

മുനമ്പം ഭൂമി പ്രശ്‌നം; നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം

മുനമ്പം ഭൂമി പ്രശ്‌നം; നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം
കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്‍മേല്‍ ഉയര്‍ന്നിട്ടുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിനായി എം.എ നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃ പരിശോധിക്കാന്‍  സാധ്യത ഒരുക്കണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സമ്മേളനം വ്യക്തമാക്കി.
മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള സാധ്യതകള്‍ തേടിയാണ് ആര്‍ച്ച്ബിഷപ് യോഗം വിളിച്ചുകൂട്ടിയത്. കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോപ്പറേഷന്‍ എന്ന സംഘടനയുടെ കൂടി പിന്തുണയോടെ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായിട്ട് കൂടിയാണ് ഈ യോഗം ചേര്‍ന്നത്.
2008 ല്‍ സര്‍ക്കാര്‍ നിയോഗിച്ച എം.എ നിസാര്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്.  ഈ കമ്മീഷന്‍ യാഥാര്‍ത്ഥ്യം മനസിലാക്കാ തെയും രേഖകള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാതെയും വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ  അവകാശവാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തില്‍ എത്തുകയയായിരുന്നു.
ഇതേതുടര്‍ന്നാണ് ഫറൂഖ് കോളെജിന് സമ്മാനമായി ലഭിച്ച404 ഏക്കര്‍ ഭൂമി 2019 ല്‍ വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ എഴുതിചേര്‍ക്കുന്നത്. ഇന്നത്തെ ഗുരു തരമായ സാഹചര്യങ്ങള്‍ പരിഗണിച്ച് എം.എ നിസാര്‍ കമ്മറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു പുതിയ കമ്മറ്റിയെ നിയോഗിക്കാനും, എല്ലാ കാലത്തും ഫറൂഖ് കോളേജ് അധികൃതര്‍ എടുത്ത പ്രസ്തുത സ്ഥലം വഖഫ് ഭൂമി അല്ലെന്ന കാര്യം ശരിയാണ് എന്ന സത്യാവസ്ഥ സമയബന്ധിതമായി പുറത്തുകൊണ്ടുവരാനും സര്‍ക്കാര്‍ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
1975 ല്‍ കേരള ഹൈക്കോടതിയുടെ വിധിയില്‍ ഫറൂഖ് കോളേജിന് സമ്മാനമായി ലഭിച്ചതാണന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുതകള്‍ നിസാര്‍ കമ്മറ്റി പരിഗണിച്ചിട്ടില്ല.
ഫറൂഖ് കോളേജ് ഈ ഭൂമി വിറ്റ വകയില്‍ 33 ലക്ഷം രൂപ സമാഹരിക്കുകയും ഫറൂഖ് കോളേജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഇതിനകം വിനിയോഗി ച്ചിട്ടുള്ളതാണ്. വീണ്ടും വഖഫ് ബോര്‍ഡ് ഒരിക്കല്‍ പരിഹാരം വാങ്ങി കൈമാറിയ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ബിഷപ് ഡോ. ആന്റണി  വാലുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ ജേക്കബ് പാലക്കാപ്പിള്ളി, അഡ്വ. മുഹമ്മദ് ഷാ,  കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, മുനമ്പം ഇടവക വികാരി ഫാ. ആന്റണി സേവ്യര്‍, ഭൂസംരക്ഷണ സമിതി നേതാക്കളായ ജോസഫ് ബെന്നി, സെബാസ്റ്റ്യന്‍ റോക്കി, സെബാസ്റ്റ്യന്‍ ജോസഫ്, അഹമ്മദ് കബീര്‍, ചെല്‍സണ്‍ ചെമ്പരത്തി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?