Follow Us On

07

June

2025

Saturday

കുട്ടികളെ കയ്യിലെടുക്കാന്‍ വരുന്നു വത്തിക്കാന്റെ ‘ ലൂച്ചെയും’ കൂട്ടുകാരും

കുട്ടികളെ കയ്യിലെടുക്കാന്‍ വരുന്നു വത്തിക്കാന്റെ  ‘ ലൂച്ചെയും’ കൂട്ടുകാരും

വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന്റെ സന്ദേശവുമായി ലൂച്ചെയും കൂട്ടുകാരും വരുന്നു.  സുവിശേഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലും ശൈലിയിലും അവരിലേക്ക് എത്തിക്കാന്‍ ജൂബിലി വര്‍ഷത്തിന് വേണ്ടി വത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ലൂച്ചെ – ഇറ്റാലിയന്‍ ഭാഷയില്‍ പ്രകാശം എന്നര്‍ത്ഥം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന പോപ്പ് സംസ്‌കാരത്തിന്റെ ഭാഷയില്‍ അവരോട് ഇടപെടുന്നതിനാണ് ഇത്തരത്തിലൊരു ചിഹ്നം ജൂബിലിവര്‍ഷത്തില്‍ തിരഞ്ഞെടുത്തതെന്ന് ജൂബിലിയുടെ പ്രധാന സംഘാടനകനായ ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ പറഞ്ഞു.

കോമിക്ക്‌സുമായി ബന്ധപ്പെട്ട് നടക്കുന്ന ലൂക്കാ കോമിക്ക്‌സ് ആന്‍ഡ് ഗെയിംസിലാവും ലൂച്ചെയുംകൂട്ടുകാരും ആദ്യമായി പ്രത്യക്ഷപ്പെടുക.
മഞ്ഞ റെയിന്‍കോട്ടും ചെളി പുരണ്ട ബൂട്ടുകളും തീര്‍ത്ഥാടകന്റെ കുരിശുമണിഞ്ഞ ലൂച്ചെ പ്രത്യാശയുടെ തിളക്കമുള്ള കണ്ണുകളുമായാണ് രംഗപ്രവേശം ചെയ്യുന്നത്. സിമോണെ ലെഗ്നോ എന്ന ഇറ്റാലിയന്‍ കലാകാരനാണ് ലൂച്ചെയും അവളുടെ കൂട്ടുകാരായ ഫെ, ക്‌സിന്‍, സ്‌കൈ എന്നിവരെയും രൂപകല്‍പ്പന ചെയ്തത്.

തീര്‍ത്ഥാടനത്തിന്റെ കൃപയുടെയും വര്‍ഷമായ  ജൂബിലി വര്‍ഷം 2024 ക്രിസ്മസ് തലേന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതോടെ ആരംഭിച്ച്  2026 ജനുവരി ആറിന് അവസാനിക്കും. ജൂബില വര്‍ഷത്തില്‍ മൂന്ന് കോടി തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ വിവിധ സമയങ്ങളിലായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?