വത്തിക്കാന്‍ സിറ്റി: സ്ഥൈര്യലേപനം സഭയോട് വിടചൊല്ലുന്നതോ ഗുഡ്‌ബൈ പറയുന്നതോ ആയ കൂദാശയായി മാറരുതെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥൈര്യലേപന സ്വീകരണത്തിലൂടെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭയിലെ സജീവ അംഗങ്ങളായി മാറണമെന്നും പൊതുദര്ശനപരിപാടിയോടനുബന്ധിച്
തിരുവചനത്തിലൂടെയും കൂദാശകളിലൂടെയുമാണ് പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണപ്രക്രിയ പ്രധാനമായും സംഭവിക്കുന്നത്. പ്രത്യേകിച്ചും പരിശുദ്ധാത്മാവിനെ പ്രകടമായി സ്വീകരിക്കുന്ന കൂദാശയാണ് സ്ഥിരീകരണ കൂദാശ. പന്തക്കുസ്താദിനത്തില്‍ അപ്പസ്‌തോലന്‍മാരില്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ സംഭവിച്ചതിന് തുല്യമായ ഫലമാണ് ഈ കൂദാശയിലൂടെ ലഭിക്കുന്നത്. തന്റെ ആട്ടിപറ്റത്തെ ക്രിസ്തു വേര്‍തിരിക്കുന്ന രാജകീയ മുദ്രയാണ് പരിശുദ്ധാത്മാവ്. അതുകൊണ്ടാണ് ഈ കൂദാശയുടെ മുദ്ര ഒരിക്കലും മായാത്തതായി കണക്കാക്കുന്നത്.
പന്തക്കുസ്താ സഭയ്‌ക്കെന്തായിരുന്നോ അതാണ് ഒരോ വ്യക്തിക്കും സ്ഥൈര്യലേപനം എന്ന കൂദാശയെന്ന് ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സിന്റെ രേഖ ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി. എന്നാല്‍ ഇന്ന് സ്ഥൈര്യലേപനം സ്വീകരിക്കുന്ന യുവജനങ്ങള്‍ പിന്നീട് വിവാഹത്തിനായാണ് ദൈവാലയത്തിലേക്ക് വരുന്നത്. അതുകൊണ്ട് പ്രായോഗികമായി ഇത് വേര്‍പിരിയലിന്റെ കൂദാശയായി മാറിയിരിക്കുകായണെന്ന് പാപ്പ പറഞ്ഞു. ഈ അവസ്ഥ മാറി സഭാജീവിതത്തില്‍ സജീവപങ്കാളിത്വത്തിന് തുടക്കം കുറിക്കുന്ന കൂദാശയായി സ്ഥൈര്യലേപനം മാറണം. സ്ഥൈര്യലേപനത്തിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ ആസ്വദിക്കണമെന്നും കാരിസങ്ങളും കഴിവുകളും ഭൂമിക്കടിയില്‍ കുഴിച്ചുമൂടരുതെന്നും പാപ്പ ഓര്‍മിപ്പിച്ചു. ശീലങ്ങളുടെയും പ്രവര്‍ത്തനരാഹിത്യത്തിന്റെയും ചാരംമൂടിക്കിടക്കുന്ന പരിശുദ്ധാത്മാവിന്റെ അഗ്നി വീണ്ടും ഊതികത്തിക്കാനുള്ള അവസരമായി ജൂബിലി വര്‍ഷം മാറട്ടെയെന്നും പാപ്പ ആശംസിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *