Follow Us On

07

June

2025

Saturday

മുനമ്പം; നവംബര്‍ 10 ന് ഐകദാര്‍ഢ്യ ദിനം

മുനമ്പം; നവംബര്‍ 10 ന് ഐകദാര്‍ഢ്യ ദിനം
കൊച്ചി: വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐകദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 ഞായര്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു.
മുനമ്പത്തെ വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലി ക്കുന്ന  ജനപ്രതിനിധികള്‍ മറുപടി പറയുക, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐകദാര്‍ഢ്യ ദിനാചരണം നടത്തുന്നത്.
അന്നേ ദിവസം യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍,റാലികള്‍, പ്രമേയം അവതരിപ്പിക്കലുകള്‍, ജനപ്രതിനിധികള്‍ക്ക് നിവേദനം സമര്‍പ്പിക്കലുകള്‍  തുടങ്ങിയവ നടത്തും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?