Follow Us On

03

April

2025

Thursday

ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ അച്ചന്റെ 75-ാം ശ്രാദ്ധദിനം ആഘോഷിച്ചു

ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ അച്ചന്റെ 75-ാം ശ്രാദ്ധദിനം ആഘോഷിച്ചു
കോതമംഗലം: രോഗികളും അഗതികളും സമൂഹം മാറ്റി നിര്‍ത്തിവരുമായവരുടെ സമുദ്ദാരണത്തിനായി കോതമംഗലത്തിന്റെ മണ്ണില്‍ അത്യധ്വാനം ചെയ്ത കര്‍മ്മധീരനായ  ദൈവദാസന്‍ ജോസഫ് പഞ്ഞികാരന്‍ അച്ചന്‍  ഈ ലോകത്തോട് വിടപറഞ്ഞിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.
 ശ്രാദ്ധദിനത്തോടനുബന്ധിച്ച് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും നെല്ലിക്കുഴി ഇടവകയില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്ന  ഭക്തിസാന്ദ്രമായ അനുസ്മരണ പദയാത്ര നടന്നു. തുടര്‍ന്ന്  തങ്കളം സെന്റ് ജോസഫ് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വച്ച് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും അനുസ്മരണ പ്രാര്‍ത്ഥ നയും ഉണ്ടായിരുന്നു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍കണ്ടത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക്  നേതൃത്വം നല്‍കി.
പാവങ്ങള്‍ക്കും രോഗികള്‍ക്കും നിരാലംബരുമായവര്‍ക്കും എങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെന്നതിന് വലിയ ഉദാഹരണമാണ് ദൈവദാസന്‍ പഞ്ഞിക്കാരന്‍ അച്ചനെന്ന്  മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി ദാനം ചെയ്താണ് പഞ്ഞിക്കാരനാച്ചന്‍ തന്റെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയത്. ഈ വിശുദ്ധ ജീവിതം  മാതൃകയായി മാറണമെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ ഉദ്‌ബോധിപ്പിച്ചു.
ഫാ. ബിജു കൂട്ടംപ്ലാക്കല്‍ സിഎംഐ, ഫാ. ജെയിംസ് മുണ്ടക്കല്‍ സിഎസ്ടി, വെളിയച്ചാല്‍ ഫൊറോന വികാരി ഫാ. തോമസ് ജെ. പറയിടം, പാലക്കാട്, വടക്കഞ്ചേരി  ഫൊറോന വികാരി ഫാ. റെജി പെരുമ്പള്ളില്‍ എന്നിവരും മറ്റ് ഇരുപത്തിയഞ്ചോളം വൈദികരും സഹകാര്‍മികരായി.
നാലുദിവസം നീണ്ടുനിന്ന  ആഘോഷ പരിപാടികള്‍ക്ക്   കോതമംഗലം രൂപതാ ചാന്‍സിലര്‍ ഫാ. ജോസ് കുളത്തൂര്‍, കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചെറുപറമ്പില്‍, നെല്ലിക്കുഴി ഇടവക വികാരി ഫാ. പോള്‍ അവരാപ്പാട്ട്, ധര്‍മ്മഗിരി സന്യാസിനീ സഭാ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി, തങ്കളം എംഎസ്‌ജെ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഭയ എന്നിവര്‍ നേതൃത്വം നല്‍കി.
നാലു ദിവസങ്ങളിലായ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വൈദികരും സന്യസ്ഥരും വിശ്വാസികളും ദൈവദാസന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?