Follow Us On

08

June

2025

Sunday

ക്ലീന്‍ കൊച്ചി ഉദ്ഘാടനം ചെയ്തു

ക്ലീന്‍ കൊച്ചി ഉദ്ഘാടനം ചെയ്തു
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കൊച്ചി പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വഹിച്ചു.
നമ്മുടെ നാടിനോടും സംസ്‌കാരത്തോടുമുള്ള അലസ മനോഭാവം  മാറ്റണമെന്നും വൃത്തിയുള്ള അന്തരീക്ഷമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപതയുടെ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍,  ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, കൗണ്‍സിലര്‍മാരായ ഹെന്‍ട്രി ഓസ്റ്റിന്‍, മനു ജേക്കബ്, ജോര്‍ജ് നാനാട്ട്, മിനി ദിലീപ്, കോ-ഓഡിനേറ്റര്‍മാരായ ജോബി തോമസ് ,നവീന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കൊച്ചിന്‍ മറൈന്‍ ഡ്രൈവ്, ക്വീന്‍സ് വാക്വേ, മാര്‍ക്കറ്റ് റോഡ്, ഹൈക്കോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റ് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?