മുനമ്പം: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘന ങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങളും നിയമ സംവിധാനവും ജാഗ്രത പുലര്‍ത്തണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനി ധികള്‍ക്കൊപ്പം മുനമ്പം സമരവേദി സന്ദര്‍ശിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരമാണ്. ഭരണഘടന ഉറപ്പുതരുന്ന അവകാ ശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാ ബദ്ധരാ കണമെന്ന് ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതി മുനമ്പത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയുണ്ടെന്നും മാര്‍ താഴത്ത് പറഞ്ഞു.
ഇരിഞ്ഞാലക്കുട രൂപത വികാരി ജനറലും സിസിഐ ഓര്‍ഗനൈസറുമായ മോണ്‍. ജോളി വടക്കന്‍, സിസിഐ സെക്രട്ടറി ഫാ. രാജു അലക്‌സ്, ഫ്രാന്‍സിസ് മൂലന്‍, അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *