Follow Us On

06

June

2025

Friday

ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിക്കണം: ബിഷപ് ഡോ. ആന്റണി വാലുങ്കല്‍

ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിക്കണം: ബിഷപ് ഡോ. ആന്റണി വാലുങ്കല്‍
കൊച്ചി: കേരളമണ്ണില്‍ ലത്തീന്‍ മിഷണറിമാര്‍ പാകിയ വിത്താണ് ഇന്നത്തെ ലത്തീന്‍ സഭയെന്നും അതുകൊണ്ടുതന്നെ ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിച്ച് യുവജനങ്ങള്‍ മുന്നോട്ട് നീങ്ങണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍.
കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സ്‌പെഷ്യല്‍ അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ സന്ദേശം നല്‍കി.
കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനു ദാസ് സി.എല്‍, കെസിവൈഎം വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക്‌,  സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ മെല്‍ന ഡിക്കോത്ത, വൈസ് പ്രസിഡന്റ്  മീഷമ ജോസ്, അക്ഷയ് അലക്‌സ്, ട്രഷറര്‍ അനീഷ് യേശുദാസ്, സെക്രട്ടറി മാനുവല്‍  ആന്റണി, അലീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?