ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവ ര്‍ഷാചരണ വും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര.
കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകര്‍ന്നുതന്ന ക്രിസ്തു വിശ്വാസം സുവിശേ ഷത്മകമായ ധീരതയോടെ പ്രഘോഷിക്കാന്‍ തയാറാകണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി മധ്യേ വചനസന്ദേശത്തില്‍ പറഞ്ഞു. യുവജനങളുടെ സ്വതസിദ്ധമായ തീക്ഷ്ണതയുടെ കരുത്തില്‍ പ്രത്യാശയുടെ സാക്ഷികളായി മാര്‍ത്തോമാ സഭാസമൂഹം പ്രശോഭിക്കണമെന്ന് മാര്‍ കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, മാള ഫൊറോന, പുത്തന്‍ചിറ ഫൊറോന എന്നിവിടങ്ങളില്‍ നിന്നു രാവിലെ ആരംഭിച്ച പദയാത്രയില്‍ ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും വൈദികരും സന്യസ്തരും വൈദിക വിദ്യാര്‍ഥികളും പങ്കെടുത്തു.
കത്തീഡ്രലില്‍ നിന്നുള്ള പദയാത്രയ്ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കി. മൂന്നു ദിശയില്‍ നിന്നുമുള്ള പദയാത്രകള്‍ സാന്തോം നഗറില്‍ സംഗമിച്ചു.
കത്തിച്ച ദീപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തീര്‍ത്ഥാടകര്‍ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി. മുഖ്യ ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നന്ദി പറഞ്ഞു. ആല്‍ബിന്‍ ജോയ്, അലക്‌സ് ഫ്രാന്‍സിസ്, അലോഷ്യസ് സി.പി, ആല്‍വിന്‍ ആന്റോ, മാര്‍ഷല്‍ പോള്‍, മരിയ വിന്‍സെന്റ് എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *