Follow Us On

04

December

2024

Wednesday

പരിശുദ്ധ ത്രിത്വവും മറിയവും തമ്മിലുള്ള ബന്ധം

പരിശുദ്ധ ത്രിത്വവും  മറിയവും തമ്മിലുള്ള  ബന്ധം

പരിശുദ്ധാത്മാവ് സഭയെ വിശുദ്ധീകരിക്കാനുപയോഗിക്കുന്ന ദൈവവചനം, കൂദാശകള്‍, പ്രാര്‍ത്ഥനകള്‍ പോലുള്ള മാര്‍ഗങ്ങളില്‍ വളരെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ് മരിയന്‍ ഭക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധാത്മാവും കന്യകാമറിയവും തമ്മിലുള്ള ‘അതുല്യവും ശാശ്വതവുമായ അവിഭാജ്യ’ ബന്ധത്തെക്കുറിച്ച് പൊതുദര്‍ശനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ വിശദീകരിച്ചത്. യേശുവിന്റെ അടുത്തേക്ക് നമ്മെ കൈപിടിച്ച് നയിക്കുന്ന അമ്മയാണ് മറിയമെന്ന് പാപ്പ പറഞ്ഞു. മറിയം ഒരിക്കലും തന്നിലേക്ക് വിരല്‍ ചൂണ്ടുന്നില്ല, അവള്‍ എല്ലായ്‌പ്പോഴും യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതാണ് മരിയഭക്തി. മറിയത്തിന്റെ കൈകളിലൂടെ യേശുവിലേക്ക്.

മറിയം, സഭയുടെ ആദ്യ ശിഷ്യ എന്ന നിലയില്‍, ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനാല്‍ എഴുതിയ ഒരു കത്ത് കൂടിയാണ്. അതിനാല്‍, ദൈവശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയാത്തവര്‍ക്ക് പോലും, മറിയത്തെ ”അറിയാനും വായിക്കാനും” കഴിയും. ‘ശൂന്യമായ ഒരു പേജായി മറിയം ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു, അതില്‍ അവന് ആഗ്രഹിക്കുന്നതെന്തും എഴുതാം. യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ക്രൈസ്തവ സമൂഹം കടന്നുപോയ അവസ്ഥയിലൂടെ സഭ അതിന്റെ ചരിത്രത്തിന്റെ ഓരോ നിമിഷത്തിലും, പ്രത്യേകിച്ച് ഈ നിമിഷത്തില്‍ കടന്നുപോവുകയാണ്. സഭക്ക് എല്ലാ രാജ്യങ്ങളോടും സുവിശേഷം പ്രസംഗിക്കേണ്ടതുണ്ട്, എന്നാല്‍ അത് ചെയ്യുന്നതിന് ‘ഉയരത്തില്‍ നിന്നുള്ള ശക്തി’ലഭിക്കുന്നതിനായി അവള്‍ കാത്തിരിക്കുകയാണ്. അപ്പോസ്തലന്മാരുടെ പ്രവൃത്തനങ്ങളില്‍ നാം വായിക്കുന്നതുപോലെ, ആ സമയങ്ങളില്‍ ശിഷ്യന്മാര്‍ ‘യേശുവിന്റെ അമ്മയായ മറിയത്തിന്’ ചുറ്റുമാണ് കൂടിയിരുന്നത്. (അപ്പ പ്രവ. 1:14).

അവളുടെ കൂടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു എന്നത് സത്യമാണ്, പക്ഷേ അവളുടെ സാന്നിധ്യം മറ്റെല്ലാവരിലും നിന്ന് വ്യത്യസ്തവും അതുല്യവുമാണ്. അവള്‍ക്കും പരിശുദ്ധാത്മാവിനും ഇടയില്‍ അതുല്യവും നശിപ്പിക്കാനാവാത്തതുമായ ശാശ്വതമായ ബന്ധമുണ്ട്, അത് ക്രിസ്തുവാകുന്ന വ്യക്തിയാണ്. വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നതുപോലെ ക്രിസ്തു ‘പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച് കന്യാമറിയത്തില്‍ നിന്ന് ജനിച്ചു’
വിശുദ്ധ ഫ്രാന്‍സിസ് അസീസി തന്റെ ഒരു പ്രാര്‍ത്ഥനയില്‍ പരിശുദ്ധ മറിയത്തെ ‘സ്വര്‍ഗസ്ഥനായ പിതാവിന്റെ മകളും ദാസിയും, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയും’ എന്ന് അഭിവാദ്യം ചെയ്യുന്നു. പിതാവിന്റെ മകള്‍, പുത്രന്റെ അമ്മ, പരിശുദ്ധാത്മാവിന്റെ മണവാട്ടി! പരിശുദ്ധ ത്രിത്വവുമായുള്ള മേരിയുടെ അതുല്യബന്ധം ഇതിലും ലളിതമായ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ആത്മാവിന്റെ പ്രചോദനങ്ങളോട് അനുസരണയുള്ളവരായിരിക്കാന്‍ മറിയത്തില്‍ നിന്ന് നമുക്ക് പഠിക്കാം, പ്രത്യേകിച്ചും ‘വേഗത്തില്‍ എഴുന്നേറ്റ്’ ആവശ്യമുള്ള ഒരാളെ സഹായിക്കാന്‍ മറിയം നിര്‍ദേശിക്കുമ്പോള്‍…

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?