എറണാകുളം: യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി റിസേര്‍ച്ച് ഏര്‍പ്പെര്‍ടുത്തിയ 2024-ലെ ‘ക്വാളിറ്റി ചോയ്‌സ് പ്രൈസ്’ അവാര്‍ഡ് ഡോ. ലാലു ജോസഫിന്.
ഓസ്ട്രിയയിലെ വിയന്നയില്‍വച്ച് ഡിസംബര്‍ ഒമ്പതിന് അവാര്‍ഡ് സമ്മാനിക്കും. ക്വാളിറ്റി ഉള്ളതും ഫലപ്രദവുമായ മെഡിക്കല്‍ ഉപകരണങ്ങളുടെ കണ്ടുപിടുത്തം, പേറ്റെന്റുകള്‍, അവയുടെ ആഗോളത്തലത്തിലുള്ള ബോധവല്‍ക്കരണവും സത്യസന്ധമായ വിപണനവും ഇവയെല്ലാം പരിഗണിച്ചാണ് ഡോ. ലാലുവിനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ആലുവ ആസ്ഥാനമായുള്ള ലിമാസ് മെഡിക്കല്‍ ഡിവൈസസ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് സയന്റിസ്റ്റുമാ ണ്. കീ ഹോള്‍ സര്‍ജറിയില്‍ കോശങ്ങള്‍ പടര്‍ന്ന് കാന്‍സറും ഫിബ്രോയ്ഡ്കളുടെ തുടര്‍ വളര്‍ച്ച തടയുന്നതിനുള്ള സേഫ്റ്റി ഐസൊലേഷന്‍ ബാഗുകളും, ഇമ്പ്രൂവ്ഡ് യൂണിവേഴ്‌സല്‍ ടിഷ്യൂ മോര്‍സല്ലേഷന്‍ സിസ്റ്റവും ഡോ. ലാലുവിന്റെ കണ്ടുപിടു ത്തങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഫിലിപ്പയിന്‍സിലെ മനിലയില്‍ സ്ഥാപിതമായ ‘ഗുഡ് നെയ്‌ബേര്‍സ് ഓഫ് ദി ഹെല്‍പ്ലെസ് ഇന്റര്‍നാഷണലിന്റെ’ സ്ഥാപകനാണ്.
സുവിശേഷപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ. ലാലു ജോസഫ് എറണാകുളം തോപ്പില്‍ മേരി ക്വീന്‍ ഇടവകാംഗമാണ്.
Leave a Comment
Your email address will not be published. Required fields are marked with *