Follow Us On

22

December

2024

Sunday

വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു
കൊച്ചി: വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍തന്നെ തുടങ്ങുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര് ക്ലീമിസ് കതോലിക്ക ബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനാന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. സഭാസംവിധാനത്തില്‍ ദുരിതബാധിത ര്‍ക്കുള്ള ഭവനനിര്‍മ്മാണ ത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തയ്യായിരും രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ റവന്യൂ അവകാശം അടിയന്തിരമായി നിയമവിധേയമായി തന്നെ പുനഃസ്ഥാ പിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.  മുനമ്പത്തും സമാനമായവിധം മറ്റിടങ്ങളിലും വഖഫ് നിയമം മൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ ശാശ്വതമായി പരിഹരിക്കപ്പെടുന്നതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയം വഴി ആവശ്യപ്പെട്ടു.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപകതസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാ നാവില്ല. കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതാണ്. മാറ്റിവയ്ക്കപ്പെട്ട ഭിന്നശേഷി സംവരണത്തിനുള്ള തസ്തികള്‍ക്കു ശേഷമുള്ള നിയമനങ്ങളും ദിവസവേതനാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ മറ്റുള്ള അധ്യാപകര്‍ക്ക് നേരെയുള്ള നീതി നിഷേധമായി കാണുന്നു. ഇതിനു അടിയന്തിരമായി സര്‍ക്കാര്‍ പരിഹാരം കാണണം.
മാറ്റിവയ്ക്കപ്പെട്ട തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍ പെടുന്ന ജീവനക്കാരെ നിയമം അനുശാസിക്കുന്ന വിധം നിയമനം നടത്താന്‍ കത്തോലിക്ക സ്‌കൂളുകള്‍ എന്നും സന്നദ്ധമാണ്. ആയതുകൊണ്ട് മാറ്റിവച്ച തസ്തികളൊഴിച്ചുള്ള തസ്തികളിലുള്ള ജീവനക്കാര്‍ക്ക് അടിയന്തിരമായി സ്ഥിരനിയമന അംഗീകാരം നല്‍കണമെന്നും എയ്ഡഡ് സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികള്‍ക്കു ശേഷമുള്ള തസ്തികകളില്‍ ദിവസവേത നാടിസ്ഥാനത്തിലുള്ള നിയമനം സ്‌കൂളുകളുടെ ഉത്തമ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതും കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതും മറ്റുള്ള അധ്യാപകര്‍ക്ക് ഭരണഘടനയും നിയമവും നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് മെത്രാന്‍ സമിതി വിലയിരുത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?