Follow Us On

23

January

2025

Thursday

സിഎച്ച്ആര്‍; ഇടുക്കിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പുവരുത്തണം

സിഎച്ച്ആര്‍; ഇടുക്കിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പുവരുത്തണം
ഇടുക്കി: ഏലമല പ്രദേശങ്ങള്‍ (സിഎച്ച്ആര്‍) വനഭൂമിയാക്കാനുള്ള ഗൂഢതന്ത്രങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് ഇടുക്കിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇടുക്കി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാഴത്തോപ്പ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഏഴാമത് യോഗത്തിന്റെ പ്രഥമ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
 2024 ഒക്ടോബര്‍ 24ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയനുസരിച്ച് ഇടുക്കി ജില്ലയിലെ ഏലമല പ്രദേശങ്ങളില്‍ പുതിയ പട്ടയങ്ങള്‍ നല്‍കുന്നത് നിരോധിച്ചതും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് നടപ്പിലായാല്‍ നാളെകളില്‍ മലയോരമേഖലയിലെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ഇത് ജനങ്ങളില്‍ വലിയ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്; പ്രമേയത്തില്‍ പറയുന്നു.
നിലവിലുള്ള എല്ലാ ആധികാരിക രേഖകളും അനുസരിച്ച് ഏലമല പ്രദേശങ്ങള്‍ റവന്യൂ ഭൂമിയാണ്. എന്നാല്‍ ഇത് വനഭൂമിയാണെന്ന് സ്ഥാപിക്കാനുള്ള നിഷിപ്ത താല്പര്യ ക്കാരുടെ നീക്കം അപലപനീയമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ സാധ്യമായതൊക്കെയും ചെയ്ത് കര്‍ഷകര്‍ക്ക് നീതിനടപ്പിലാക്കുകയും ആശങ്കകള്‍ ദുരീകരിക്കുകയും ചെയ്യണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്‌ഠേന പാസാക്കി.
ഇടുക്കി രൂപതാധ്യക്ഷന്‍  മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ ചാന്‍സലര്‍ റവ. ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ. ഡോ. ജോര്‍ജ് തെക്കേക്കര ക്ലാസ് നയിച്ചു. തുടര്‍ന്ന് വിശ്വാസപരവും സാമൂഹികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍  ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ സിസ്റ്റര്‍ ടെസ്ലിന്‍ എസ്എച്ച്, സിസ്റ്റര്‍ റോസിന്‍ എഫ്‌സിസി, സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍ എസ്എബിഎസ്, സിസ്റ്റര്‍ ആനി പോള്‍ സിഎം സി, ഡോ. അനില്‍ പ്രദീപ്, ആന്‍സി തോമസ്, ജെറിന്‍ ജെ. പട്ടാംകുളം, മരീറ്റ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?