Follow Us On

02

April

2025

Wednesday

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും  സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടി കളുടെയും   രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്ക രണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് രൂപത  വികാരി ജനറല്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞു. യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം അധ്യക്ഷത വഹിച്ചു.
 രൂപതാ പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി,  ഫാ. ജസ്റ്റിന്‍ മതിയത്ത്,  ഫാ. തോമസ് വാളമനാല്‍. ഫാ. തോമസ് നരിപ്പാറ, ഫാ. ദീപു അനന്തക്കാട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള,  സംസ്ഥാന സെക്രട്ടറി തോമസുകുട്ടി കുളവട്ടം, എസ്എംവൈഎം രൂപതാ പ്രസിഡന്റ് അലന്‍ തോമസ്, എസ്എംവൈഎം രൂപതാ വൈസ്  പ്രസിഡന്റ് അഞ്ചു തോമസ് കൊല്ലം പറമ്പില്‍, പ്രഫസര്‍ സാജു കൊച്ചുവീട്ടില്‍, സിസ്റ്റര്‍ ജോര്‍ജിയ സിഎംസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിജു  മലയാറ്റൂര്‍, സിസ്റ്റര്‍ വിമല എസ്.എച്ച്, സിസ്റ്റര്‍ ഡോ. കാര്‍മ്മലി സിഎംസി, സിസ്റ്റര്‍  ടെസി മരിയ  എഫ്‌സി സി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനം രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ്  മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?