Follow Us On

01

July

2025

Tuesday

മദ്യ വില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

മദ്യ വില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ ബീവറേജസ് മദ്യ വില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേ ധവുമായി കത്തോലിക്ക കോണ്‍ഗ്രസ്. പള്ളിപ്പടി ദൈവാലയത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിപ്പടി സെന്ററില്‍ സമാപിച്ചു.
കാഞ്ഞിരത്ത് പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട്‌ലെറ്റാണ് പള്ളിപ്പടിയിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണെന്നും പള്ളിപ്പടിയില്‍ ഔട്ട് ലെറ്റ് ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് ബോബി ബാസ്റ്റ്യന്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പ്രിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇടവക അസിസ്റ്റന്റ് വികാരി ഫാ. ബര്‍ണാഡോ, ഫാ. ഐബിന്‍ കളത്താര, ഫാ. ജോബിന്‍, എകെസിസി ഗ്ലോബല്‍ സെക്രട്ടറി ആന്റണി മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ രാജന്‍, ജോയ് ജോസഫ്, ഷാജു പഴുക്കാത്തറ,  അലക്‌സ് പുന്നക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?