Follow Us On

03

April

2025

Thursday

വഖഫ് നിയമം പൊളിച്ചെഴുതണം; മുനമ്പം ജനതക്ക് നീതി ലഭിക്കണം

വഖഫ് നിയമം പൊളിച്ചെഴുതണം; മുനമ്പം ജനതക്ക് നീതി ലഭിക്കണം
കൊച്ചി: വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദ്ചെയ്ത് മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പാര്‍ലമെന്റംഗങ്ങള്‍ വഖഫ് നിയമഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.
മുനമ്പത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലവിലുള്ള വഖഫ് നിയമത്തിലെ വകുപ്പുകള്‍ റദ്ദുചെയ്യാതെ തരമില്ല. പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണംകൊടുത്തുവാങ്ങിയ ഭൂമിയില്‍ ജീവിക്കാന്‍ ഒരു മതത്തിന്റെയും അവരുടെ ട്രൈബ്യൂണലിന്റെയും മുമ്പില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടും നീതിനിഷേധവും, രാജ്യത്തിന്റെ ഭരണവ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്നതും പൗരന്മാരെ അപമാനിക്കുന്നതുമാണ്. ഭരണഘടനയുടെ മുകളില്‍ ഒരു നിയമവും നിലനില്‍ക്കുന്നത് അനുവദിക്കാനാവില്ലെ ന്നുമാത്രമല്ല അടിയന്തരമായി റദ്ദുചെയ്യുകയും വേണം.
ജനകീയ വിഷയങ്ങളില്‍ ക്രൈസ്തവ സഭ എക്കാലവും ഉറച്ച നിലപാടുകള്‍ എടുത്തിട്ടുണ്ട്. സാമൂഹ്യപ്രശ്നങ്ങളിലെ ക്രൈസ്തവ നിലപാടുകളില്‍ കക്ഷിരാഷ്ട്രീയമില്ല. വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദുചെയ്യണമെന്ന ഭാരതസഭയുടെ ആവശ്യത്തെ രാഷ്ട്രീയപരമായി മുതലെടുക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല.
സമൂഹത്തില്‍ നീതിയും അവകാശങ്ങളും നിഷേധിക്ക പ്പെടുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയും ക്രൈസ്തവസമൂഹം എക്കാലവും ഇടപെടല്‍ നടത്താറുണ്ട്.  മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ക്രൈസ്തവര്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിതിന്റെ പേരില്‍ ദളിത് ക്രൈസ്തവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ അവഗണിക്കുന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പലതും അട്ടിമറിക്കപ്പെടുന്നു. വഖഫ് നിയമഭേദഗതികളോടൊപ്പം ഈ വിഷയങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?