Follow Us On

01

July

2025

Tuesday

ജബല്‍പൂരില്‍ വൈദികരെ അക്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണം

ജബല്‍പൂരില്‍ വൈദികരെ അക്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണം
കൊച്ചി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ വൈദികരെ വര്‍ഗീയവാദികള്‍ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ ഇടപെട്ടു നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നോമ്പുകാലത്ത് തീര്‍ത്ഥാടനം നടത്തിയ വിശ്വാസികളെ വഴിയില്‍ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ്‌സ്റ്റേഷനില്‍ എത്തിയ രൂപത വികാരി ജനറല്‍ ഉള്‍പ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മര്‍ദിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
നിയമപാലകര്‍ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍പോലും ന്യൂനപക്ഷങ്ങള്‍ ആക്രിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. നീതിക്കുവേണ്ടി നിയമനിര്‍വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പംചേര്‍ന്ന് ആക്രമണത്തിന് കൂട്ടുനില്‍ക്കുന്ന സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണോയെന്ന് വ്യക്തമാക്കണം.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ തയാറാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?