കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു. രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വം തുടരുന്ന ഉത്തരവാദിത്വ രഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു.
മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവ ല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്‍കി.
കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സില്‍വാനോസ് വടക്കേമംഗലം, പ്രസിഡന്റ് സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍, ജോര്‍ജ്ജ്കുട്ടി ആഗസ്തി, പ്രഫ. ജോജോ കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *