Follow Us On

01

July

2025

Tuesday

കാഞ്ഞിരപ്പള്ളി രൂപതയില്‍ ലഹരിക്കെതിരെ പ്രതിജ്ഞ

കാഞ്ഞിരപ്പള്ളി രൂപതയില്‍ ലഹരിക്കെതിരെ പ്രതിജ്ഞ
കാഞ്ഞിരപ്പള്ളി: രൂപതയില്‍ വിശ്വാസജീവിത പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാല്‍ലക്ഷത്തോളം വരുന്ന കുട്ടികളും വൈദികരും സമര്‍പ്പിതരും വിശ്വാസ പരിശീലകരും മയക്കുമരുന്ന്, മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ അണിനിരന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഉത്ഥാനോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും ഇത്തരം വിപത്തുകള്‍തിരെ ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി  സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനുപകരിക്കുന്ന ക്ലാസുകളും റാലികളും കത്തീഡ്രലിലും രൂപതയിലെ മറ്റ്  ഇടവകകളിലും സംഘടിപ്പിച്ചു.
കുടുംബത്തിലും സമൂഹത്തിലും നിഷേധാത്മക ഭാവങ്ങള്‍ ഉളവാക്കുന്ന   ഇത്തരം വിപത്തിനെതിരെയുള്ള സന്ധി യില്ലാസമരത്തിനു ഇവിടെ തുടക്കം കുറിക്കുകയാണെന്ന  മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രൂപത വികാരി ജനറാള്‍  ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി, വിശ്വാസജീവിത പരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വളന്മനാല്‍, കത്തീഡ്രല്‍ ആര്‍ച്ചുപ്രീസ്റ്റ് ഫാ. കുര്യന്‍ താമരശേരി, ഫാ. ജേക്കബ്  ചാത്തനാട്ട്, ഫാ. ജോസഫ് ആലപ്പാട്ട്കുന്നേല്‍, ഫാ. തോമസ് മുളങ്ങാശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?