കൊച്ചി: വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വക്കഫ് ഭേദഗതി ബില്ലിന് തത്വത്തില്‍ അംഗീകാരമേകിയ ലോക്‌സഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ കേരള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.
അതേസമയം ഭേദഗതിയിലെ ചില വകുപ്പുകള്‍ മൂലം ബന്ധപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കാത്ത രീതിയില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഈ മേഖലയില്‍ ഉണ്ടാകണം.
മുനമ്പം വിഷയം പരിഹരിക്കുന്നതിന് വേണ്ടി വഖഫിന്റെ ഭേദഗതികള്‍ ഉപയോഗിക്കണം. വ്യക്തികള്‍ക്ക് നിയമാനുസൃതം തീറ് വാങ്ങിയ സ്വത്ത് സംരക്ഷിക്കുവാനുള്ള നടപടികള്‍ ഈ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി ഉണ്ടാകണം. പൊതുവില്‍ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണം.
നാളിതുവരെ മുനമ്പം ജനതയ്ക്ക് ഒപ്പം സമരമുഖത്ത് ആത്മീയമായും ഭൗതികവുമായും സഹകരിച്ച എല്ലാവര്‍ക്കും ആര്‍ച്ചുബിഷപ് നന്ദി രേഖപ്പെടുത്തി.
ഒപ്പം ജബല്‍പൂരില്‍ ക്രൈസ്തവ സഭാധികാരികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ആര്‍ച്ചുബിഷപ് അഗാധ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. നോര്‍ത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന മത വര്‍ഗീയ ശക്തികള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *