‘ഫ്രാന്‍സിസ് പാപ്പയ്ക്ക്—ഏഷ്യയിലെ ജനങ്ങളോട് അഗാധമായ ആദരവുണ്ടായിരുന്നുവെന്ന് മ്യാന്മാറിലെ കാര്‍ദ്ദിനാള്‍ ബോ.
”സ്‌നേഹവും സഹാനുഭൂതിയുള്ള ഇടയന്‍; മ്യാന്മാറിലെ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ പാപ്പയെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങളിലൂടെ പ്രതിധ്വനിച്ചു. ഞങ്ങളുടെ നൊമ്പരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഹൃദയം ശ്രവിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ സൗഖ്യം നല്‍കുന്നതായിരുന്നു.’
”ലോകം മാറ്റി നിര്‍ത്തിയവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് ലോകം മുഴുവനോടുമൊപ്പം നമ്മളും തേങ്ങുകയാണ്. ആ വലിയ സ്‌നേഹത്തിന്റെ ഓര്‍മ്മയില്‍…
മ്യാന്‍മറിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ ബോയെ നാമകരണം ചെയ്തതത്. 2017 നവംബറില്‍ പരിശുദ്ധ പിതാവിനെ തന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യാനും കര്‍ദിനാളിനു സാധിച്ചു.
അദ്ദേഹത്തിന്റെ അചഞ്ചലമായ പിന്തുണയും മ്യാന്‍മര്‍ ജനതയുടെ കഷ്ടപ്പാടുകളോടുള്ള അദ്ദേഹത്തിന്റ വ്യക്തിപരവുമായ ഉത്കണ്ഠയും നമ്മുടെ ജനങ്ങളെ സ്പര്‍ശിച്ചു. ഭൂകമ്പത്തിലൂടെ പ്രകൃതി തന്നെ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ പിന്മാറിയില്ല. വത്തിക്കാനില്‍ നിന്നും നിരന്തരം സന്ദേശങ്ങളും കരുണാര്‍ദ്രമായ സഹായങ്ങളും അയച്ചുകൊണ്ടിരുന്നു. പരിശുദ്ധ പിതാവ് ഞങ്ങളെ ഒരിക്കലും മറന്നിട്ടില്ലെന്ന ശാന്തവും ശക്തവുമായ സ്ഥിരീകരണങ്ങള്‍ നമ്മുടെ ജനങ്ങളിലേക്ക് വന്നുകൊണ്ടേയിരുന്നു. മാരകമായ ഒരു രോഗത്തോട് മല്ലിടുന്നതിനിടയിലാണ് , അദ്ദേഹം ഇതെല്ലാം ചെയ്തത് എന്നതാണ് ഏറ്റവും പ്രാധാനം. അവസാന നാളുകളില്‍, മിക്കവരും വിശ്രമം തേടുമ്പോള്‍, അദ്ദേഹം കഷ്ടപ്പെടുന്ന ലോകത്തിന്റെ കുരിശ് ചുമന്നുകൊണ്ടിരുന്നു, ഏറെ പ്രത്യേകമായി മ്യാന്മാറിന്റെയും. ഇത്രയും സ്‌നേഹവും കരുണയുമുള്ള ഇടയനെ മ്യാന്‍മര്‍ ജനത ഒരിക്കലും മറക്കില്ല.
ദരിദ്രരെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചു നടക്കുകയല്ല ചെയ്തത്, അദ്ദേഹം അവര്‍ക്കൊപ്പം സജീവമായി നടന്നു. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല; അദ്ദേഹം അവരെ സ്വന്തമെന്നപോലെ ആശ്ലേഷിച്ചു. ലോകം കവാടങ്ങള്‍ക്ക് പുറത്ത് തളര്‍ന്നിരിക്കുമ്പോള്‍ സഭയുടെ സാക്ഷികള്‍ കൊട്ടാരങ്ങളില്‍ താമസിക്കാന്‍ പാടില്ലയെന്ന് അദ്ദേഹം വിശ്വസിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സവിശേഷത എന്തെന്നാല്‍ അദ്ദേഹം സഭയെ തെരുവുകളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും, ക്രിസ്തു വസിക്കുന്ന ലോകത്തിന്റെ മുറിവേറ്റ മൂലകളിലേക്കും പുനഃസ്ഥാപിച്ചു എന്നതാണ്. യഥാര്‍ത്ഥ ക്രിസ്ത്യാനിയാകുക എന്നത് യേശുവിന്റെ കാല്‍പ്പാടുകള്‍ അനുകരിക്കുക, ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി വാദിക്കുക, സുവിശേഷത്തിന്റെ നിര്‍ഭയമായ കൃപയോടെ സ്‌നേഹിക്കുക എന്നിവയാണെന്ന് അദ്ദേഹം തെളിയിച്ചു.
സ്‌നേഹത്തിലും ഐക്യത്തിലും ലാളിത്യത്തിലും ജീവിക്കാന്‍ പാപ്പയുടെ ജീവിതം ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പറയാം. പ്രധാനമായും മൂന്നു കാര്യങ്ങളാണ്.
‘സുവിശേഷത്തിന്റെ സന്തോഷം- ദൈവവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം.
‘ഫ്രത്തെല്ലി തൂത്തി- അതിര്‍ത്തികള്‍ക്കപ്പുറം സൗഹൃദത്തിനുള്ള ആഹ്വാനം.
‘ലൗദാത്തോ സീ- സൃഷ്ടിയുമായുള്ള ബന്ധം സംരക്ഷിക്കാനുള്ള പാപ്പയുടെ അഭ്യര്‍ത്ഥന.
ഓര്‍ക്കുക, ആഴത്തിലുള്ള ബന്ധമുള്ളിടത്ത് വേര്‍പിരിയലിന്റെ വേദനയും ആഴമുള്ളതാണ്. നമ്മുടെ ഈ വിലാപം ദുഖമയമെങ്കില്‍ക്കൂടി അത് രാഷ്ട്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും അതിരവരമ്പുകള്‍ ഭേദിച്ച് നമ്മുടെ നല്ല ഇടയന്‍ ചേര്‍ത്തുവച്ച ഹൃദയങ്ങളുടെ ഒത്തുചേരലാണ്.
അദ്ദേഹം അവശേഷിപ്പിക്കുന്ന നിശബ്ദത ശ്രദ്ധാപൂര്‍വം ശ്രവിച്ചാല്‍, ഇപ്രകാരം നമുക്ക് കേള്‍ക്കാം: ‘നിങ്ങളുടെ ദുഃഖത്തില്‍ അധികനേരം നില്‍ക്കരുത്, മറിച്ച് ഏറ്റവും പ്രധാനമായതിലേക്ക് ശ്രദ്ധ തിരിക്കുക. കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കുക. എളിയവരെ ഉയര്‍ത്തുക. നീതിയില്‍ വേരൂന്നിയ സമാധാനം പ്രസംഗിക്കുക. എല്ലാവരോടും കരുണയോടെ പെരുമാറുക. ധീരരായിരിക്കുക. നാം ഒരുമിച്ച് സ്വപ്‌നം കണ്ട ലോകം നിര്‍മ്മിക്കുക.’
Leave a Comment
Your email address will not be published. Required fields are marked with *