Follow Us On

31

May

2025

Saturday

കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണമെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി. കോട്ടപ്പുറം  സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടന്ന കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍, ‘എല്‍ റൂഹ 2025’ ന്റെ സമാപന ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ മൂല്യങ്ങളില്‍ മുന്നേറണമെന്നും തിരുകുടുംബത്തെ മാതൃകയാക്കണമെന്നും  ഡോ. കാരിക്കശേരി പറഞ്ഞു.
കോട്ടപ്പുറം രൂപതാ വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഫാ. ഷാബു കുന്നത്തൂര്‍, ഫാ. പ്രിന്‍സ് പടമ്മാട്ടുമ്മല്‍, ഫാ. ആന്റസ് പുത്തന്‍വീട്ടില്‍, ഫാ. ഷാജു കുരിശിങ്കല്‍, ഫാ. ആന്‍സ് പല്ലിശേരി, ഫാ. ജിബിന്‍ കുഞ്ഞേലുപറമ്പ്, ഫാ. അനില്‍ ഒഎസ്‌ജെ, ഫാ. റോജു ഒഎസ്‌ജെ എന്നിവര്‍  സഹകാര്‍മ്മികരായിരുന്നു.
കടലുണ്ടി  ഏല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐയാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?