Follow Us On

02

July

2025

Wednesday

ലത്തീന്‍ സഭയുടേത് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍

ലത്തീന്‍ സഭയുടേത് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍
കൊച്ചി: സമൂഹത്തില്‍ വിദ്വേഷത്തിന്റേതല്ല മറിച്ച്, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയാണ് ലത്തീന്‍ സഭ  സ്വീകരിച്ചിട്ടുള്ളതെന്ന് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 24-ാം സ്ഥാപിതദിനഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും  നിര്‍ണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാന്‍ ലത്തീന്‍ കത്തോലിക്ക സമൂഹം സജ്ജമാണ്. ഇന്നത്തെ സാഹചര്യങ്ങളില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശാക്തീകരിക്കു ന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
എറണാകുളം പിഒസി യില്‍ നടന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ഡോ. മിലന്‍ ഫ്രാന്‍സ് മുഖ്യപ്രഭാഷണം നടത്തി. മോണ്‍. ജോയി പുത്തന്‍വീട്ടില്‍, ഡോ. ബിജു ടെറന്‍സ് എന്നിവര്‍ വിഷയാ വതരണങ്ങള്‍ നടത്തി.
ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, കെആര്‍എല്‍സിസി ഭാരവാഹികളായ ബിജു ജോസി, മെറ്റില്‍ഡ മൈക്കിള്‍, പാട്രിക് മൈക്കിള്‍, പ്രബല ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?