Follow Us On

01

June

2025

Sunday

ജോണ്‍ മാളിയേക്കല്‍ നിര്യാതനായി

ജോണ്‍ മാളിയേക്കല്‍ നിര്യാതനായി
തൊടുപുഴ: മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ ‘വര്‍ത്ത മാനപ്പുസ്തകം’ നവീന മലയാളത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനായ ജോണ്‍ മാളിയേക്കല്‍ (84) നിര്യാതനായി.  പാറേമ്മാക്കല്‍ കുടുംബാംഗമാണ്.
 മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ ഒന്ന് ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് നീലൂര്‍ സെന്റ് സേവ്യേഴ്സ് ദൈവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. അഞ്ചര പതിറ്റാണ്ടോളം ഇടവകയില്‍ മതബോധന അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: അന്നമ്മ ജോണ്‍ അഞ്ചാനിക്കല്‍ അറക്കുളം കുടുംബാംഗമാണ്. മക്കള്‍: ടൈനി, മിനി, ഷാനി, സിനി (ഡയറക്ടര്‍, ശാലോം മീഡിയ, യൂറോപ്പ്), ബിനു. മരുമക്കള്‍: ടോമിച്ചന്‍ മുണ്ടുപാലം, പരേതനായ ബെന്നി പാമ്പക്കല്‍, ജിസ ബിനു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?