തിരുവല്ല: സീറോമലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരിയും കൊണ്ടോടികുന്നത്ത് പരേതനായ കെ.ടി ജോസഫിന്റെ ഭാര്യയുമായ സൂസമ്മ ജോസഫ് (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജൂണ്‍ 19) ഉച്ചകഴിഞ്ഞ് ഒരുമണിക്ക് ഭവനത്തില്‍ ആരംഭിക്കും. രണ്ടു മണിക്ക് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക ദൈവാലയ സെമിത്തേരിയില്‍ സംസ്കാരം നടക്കും.
മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസഫ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍.
മറ്റു സഹോദരങ്ങള്‍: മാത്തുക്കുട്ടി, സിസിലിക്കുട്ടി, തമ്പിച്ചന്, ജോളി, പരേതയായ സിസ്റ്റര്‍ ജോയ്സ് എസ്ഐസി.
Leave a Comment
Your email address will not be published. Required fields are marked with *