Follow Us On

29

February

2024

Thursday

 • നിശബ്ദത വാചാലമാക്കിയ തച്ചന്‍!

  നിശബ്ദത വാചാലമാക്കിയ തച്ചന്‍!0

  ”പൂര്‍വപിതാവായ അബ്രാഹത്തിന്റെ വിശ്വാസവും യാക്കോബിന്റെ പ്രത്യാശയും മോശയുടെ ശാന്തതയും സഹിഷ്ണുതയും നോഹയുടെ അനുസരണവും മതനിഷ്ഠയും ദാവീദിന്റെ ഊഷ്മളസ്‌നേഹവും ജോബിന്റെ ക്ഷമയും ആത്മശക്തിയും പൂര്‍വജോസഫിന്റെ വിവേകവും ജോസഫില്‍ വിളങ്ങി പ്രശോഭിക്കുന്നു”- വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ധ്യാനിക്കുമ്പോൾ ഇതൾവിരിയുന്ന സവിശേഷതകൾ അടുത്തറിയാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ. നീതിമാന്‍, കുടുംബജീവിതക്കാരുടെയും കന്യാവ്രതക്കാരുടെയും കാവല്‍ക്കാരന്‍, തിരുക്കുടുംബത്തിന്റെയും തിരുസഭയുടെയും പാലകന്‍, നന്മരണ മധ്യസ്ഥന്‍, തൊഴിലാളികളുടെ മധ്യസ്ഥന്‍ എന്നിങ്ങനെ നസ്രത്തിലെ തച്ചനുള്ള വിശേഷണങ്ങള്‍ നിരവധിയാണ്. പൂര്‍വപിതാവായ അബ്രാഹത്തിന്റെ വിശ്വാസവും യാക്കോബിന്റെ പ്രത്യാശയും മോശയുടെ ശാന്തതയും സഹിഷ്ണുതയും

 • ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിന് എഴുതിയ കത്തുകള്‍

  ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിന് എഴുതിയ കത്തുകള്‍0

  യൗസേപ്പിതാവിനോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഭക്തി ലോകപ്രശസ്തമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ഒരു കുറിപ്പെഴുതി വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നതാണ് പാപ്പയുടെ പതിവ്. പാപ്പയുടെ ശാന്തതയുടെയും യുവത്വത്തിന്റെയും രഹസ്യവും ഈ ഭക്തിയുമായി ബന്ധപ്പെട്ടതാണ്. കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ 85 ന്റെ പടിവാതിലും കടന്നു മുന്നോട്ടു കുതിക്കുകയാണ്. അദ്ദേഹത്തിന്റെ അനിതരസാധാരണമായ പ്രസരിപ്പിന്റെയും യുവചൈതന്യത്തിന്റെയും രഹസ്യമറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടാകും. വാര്‍ധക്യത്തെ അവഗണിച്ചുകൊണ്ട് ചുറുചുറുക്കോടെ മുന്നേറുന്ന ഫ്രാന്‍സിസ് പാപ്പ ഏവര്‍ക്കും ഒരു അത്ഭുതമാണ്. പ്രായത്തെ പ്രസരിപ്പുകൊണ്ടും ലാളിത്യം കൊണ്ടും തോല്പിക്കുന്ന ഫ്രാന്‍സിസ്

 • സുനാമിയുടെ നടുവിലെ നടുക്കുന്ന ഓര്‍മകള്‍

  സുനാമിയുടെ നടുവിലെ നടുക്കുന്ന ഓര്‍മകള്‍0

  ജോലി ചെയ്യുന്ന സ്ഥാപനം ജപ്പാനില്‍നിന്നും വാങ്ങുന്ന ന്യൂസ്‌പേപ്പര്‍ പ്രിന്റിംഗ് പ്രസുകളുടെ പരിശീലനത്തിനായിട്ടാണ് ഞാനും മറ്റുരണ്ടു സഹപ്രവര്‍ത്തകരും 2011 ജനുവരിയില്‍ രണ്ടുമാസത്തേക്ക് ജപ്പാനിലേക്ക് യാത്രയായത്. ഒന്നരമാസത്തെ ടോക്കിയോ വാസത്തിനുശേഷം മേലധികാരികളുടെ നിര്‍ദേശപ്രകാരം മറ്റൊരു ജില്ലയായ ഇബാറക്കിയിലേക്ക് ഫെബ്രുവരി 28-ാം തിയതി എത്തിച്ചേര്‍ന്നു. തൊട്ടടുത്തുള്ള ടൗണി ലെ ഇബറാക്കി പ്രസ് സെന്ററിലെ രണ്ട് പ്രസുകള്‍കൂടി ഞങ്ങളുടെ കമ്പനി വാങ്ങിയിരുന്നു. പുതിയ സ്ഥലത്തെത്തി രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം മേലധികാരികളുടെ നിര്‍ദേശം വന്നു. കൂടെയുള്ളവര്‍ മാര്‍ച്ച് 13-ന് തിരികെ വരണമെന്നും ഞാന്‍ മാത്രം ഒന്നരമാസംകൂടി

 • ധൂര്‍ത്തപുത്രന്റെ പിതാവിനെ സൂക്ഷിച്ചുനോക്കൂ….

  ധൂര്‍ത്തപുത്രന്റെ പിതാവിനെ സൂക്ഷിച്ചുനോക്കൂ….0

  ധൂര്‍ത്തപുത്രന്റെ ഉപമയില്‍ അലിവുള്ള പിതാവിനെ അവതരിപ്പിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത് യൗസേപ്പിതാവുമായുള്ള തന്റെ സമ്പര്‍ക്കവും അനുഭവവുമായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നുണ്ട്. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വിശുദ്ധ യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സംരക്ഷകനായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ കന്യകയെ അനുസ്മരിച്ചതിനുശേഷം വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിക്കുകയും ചെയ്തു. പരിഷ്‌കരിച്ച സീറോ മലബാര്‍ കുര്‍ബാനയിലെ അനുസ്മരണ പ്രാര്‍ത്ഥനയില്‍ വിശുദ്ധ യൗസേപ്പും ചേര്‍ക്കപ്പെട്ടു എന്നത് ശുഭസൂചകമാണ്. വിശുദ്ധ യൗസേപ്പ്, അനേകം

 • സ്വര്‍ഗം ആദരിക്കുന്ന വിശുദ്ധന്‍

  സ്വര്‍ഗം ആദരിക്കുന്ന വിശുദ്ധന്‍0

  പരിശുദ്ധ അമ്മ കഴിഞ്ഞാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിശുദ്ധന്‍ യൗസേപ്പിതാവാണ്. സഭയുടെ പാരമ്പര്യവും ജീവിതാനുഭവങ്ങളുമാണ് ഈ ബോധ്യം എന്നില്‍ രൂഢമൂലമാക്കിയത്. അലന്‍ എയിംസ് വിഖ്യാതനായ ഓസ്‌ട്രേലിയന്‍ ആത്മീയ എഴുത്തുകാരനാണ്. പലപ്പോഴും അദ്ദേഹത്തിന് സ്വര്‍ഗത്തെക്കുറിച്ചുള്ള സ്വകാര്യ വെളിപാടുകള്‍ ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ സ്വര്‍ഗത്തിന്റെ ഘടന വെളിപ്പെടുത്തുന്ന ഒരു ദര്‍ശനം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അത് നടന്ന തീയതി സഹിതം (1994 ഡിസംബര്‍ 17-ന് പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം) അദ്ദേഹത്തിന്റെ ഹെവന്‍ലി വേഡ്‌സ് എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. കണ്ടത് ഇപ്രകാരമാണ്. ഒരു വലിയ സിംഹാസനത്തില്‍

 • കളികൂട്ടുകാരന്‍ നല്‍കിയ സൗഖ്യം

  കളികൂട്ടുകാരന്‍ നല്‍കിയ സൗഖ്യം0

  താമരശേരി വിലങ്ങാട് പള്ളിയുടെ കുരിശുപള്ളിയായി 1970-ലാണ് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള വലിയപാനോം കുരിശുപള്ളി സ്ഥാപിതമായത്. തിരുക്കുടുംബത്തിന് കാവലായവന്‍ നിരാലംബരായ കുടിയേറ്റ ജനതയുടെ കാവലാളായപ്പോള്‍ അവരുടെ ചരിത്രംതന്നെ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് കുടുംബങ്ങളിലധികവും മഞ്ഞക്കുന്ന് പള്ളിയുടെ സമീപപ്രദേശങ്ങളിലേക്ക് കുടിയേറിയപ്പോള്‍ കുരിശുപള്ളി ഒറ്റപ്പെട്ട അവസ്ഥയിലായി. എങ്കിലും എല്ലാ രണ്ടാം ഞായറാഴ്ചകളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നും നാനാജാതി മതസ്ഥരായ ആള്‍ക്കാരാണ് എത്തിച്ചേരുന്നത്. അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറത്തുള്ള വലിയ പാനോം ജനതയുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോഴാണ് വിശുദ്ധന്റെ മാധ്യസ്ഥശക്തി എത്ര വലുതാണന്ന്

 • എന്നെ ഉറക്കാതെ സംരക്ഷിച്ച യൗസേപ്പിതാവ്‌

  എന്നെ ഉറക്കാതെ സംരക്ഷിച്ച യൗസേപ്പിതാവ്‌0

  കുറച്ചുനാളുകളായി, വണ്ടിയോടിക്കുമ്പോള്‍ ഭയങ്കരമായ ഉറക്കമായിരുന്നു. കൂടെക്കൂടെ മുഖം കഴുകണം, സോഡ കുടിക്കണം. വീണ്ടും നാലഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യും. പിന്നെയും ഉറക്കം. നിയന്ത്രിക്കാന്‍ പറ്റുന്നില്ല. നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യുകയാണെങ്കില്‍ ചുരുങ്ങിയത് അഞ്ച്-ആറ് സ്ഥലത്ത് എങ്കിലും വണ്ടി നിര്‍ത്തണം. അങ്ങനെയിരിക്കെ യൗസേപ്പിതാവിന്റെ ഉറങ്ങുന്ന ഫോട്ടോ വെഞ്ചരിച്ച് വണ്ടിയ്ക്കകത്ത് വച്ചു, യാത്ര തുടങ്ങുന്നതിനുമുമ്പ് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കും. പോകുന്ന വഴിക്കൊക്കെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അതിനുശേഷം എനിക്ക് വണ്ടി ഓടിക്കുമ്പോള്‍ ഉറക്കം വരാറില്ല. പരസ്‌നേഹത്തിന്റെ മാതൃക മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാല്‍ രഹസ്യമായി ഉപേക്ഷിക്കാന്‍

 • അപ്പന്റെ കൂടെയുള്ള അവസാന യാത്ര

  അപ്പന്റെ കൂടെയുള്ള അവസാന യാത്ര0

  തമിഴ്‌നാട്ടിലെ പോലിസ് വണ്ടിയില്‍ എഴുതിയിരിക്കുന്ന വാക്ക് ചെറുപ്പംമുതല്‍ ഇഷ്ടമുള്ളതാണ്, കാവല്‍. തമിഴില്‍ പോലിസിനിട്ടിരിക്കുന്ന പേര് ശരിക്കും ചേരുന്നയാളാണ് വിശുദ്ധ യൗസേപ്പിതാവ്. മകനും അമ്മയ്ക്കുംവേണ്ടി നിഴല്‍പോലെ കാവല്‍ നിന്നയാള്‍. സിനിമകളിലെയും നാടകങ്ങളിലെയുമൊക്കെ മറക്കാനാവാത്ത ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ജോസഫ്. അധികം ഡയലോഗുകള്‍ ഒന്നുമുണ്ടാകില്ല അവര്‍ക്ക്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് അധികമാരും ശ്രദ്ധിക്കാതെ യവനികയ്ക്ക് പിറകിലേക്ക് മറയുന്നവര്‍. ചിലപ്പോള്‍ ഒരക്ഷരംപോലും മിണ്ടുന്നില്ലെങ്കിലും മുഖഭാവങ്ങള്‍കൊണ്ട് കാണികളെ കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ചില കഥാപാത്രങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞാലും മനസില്‍നിന്നും മായാത്ത

Latest Posts

Don’t want to skip an update or a post?